Posted On
date_range Updated On
date_range വീടിന് മുകളില്‍ അറവു മാലിന്യം തള്ളി കടന്നവർ കാമറയിൽ കുടുങ്ങി
ബാലരാമപുരം: വീടിന് മുകളില്‍ അറവു മാലിന്യം തള്ളി കടന്നുകളയുന്ന സാമൂഹ്യവിരുദ്ധര്‍ സി.സി.ടി.വിയില്‍ കുടുങ്ങി. ബാലരാമപുരം തെക്കേകുളം ദേവീനഗര്‍ പ്രജാപതിയില്‍ വിനീഷിൻെറ ഉടമസ്ഥതയിലെ വീട്ടിൽ രണ്ട് ദിവസമായി സാമൂഹ്യ വിരുദ്ധര്‍ കോഴി അറവു മാലിന്യം തള്ളി കടന്നു കളയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ഇത്തരത്തിൽ മാലിന്യം വീടിന് മുകളില്‍ തള്ളി കടന്നു കളയുമ്പോൾ സംഘത്തിൻെറ ദൃശ്യം നിരീക്ഷണ കാമറയിൽ പതിയുകയായിരുന്നു.
അഞ്ചിലെറെ പേരുടെ സംഘമാണ് മാലിന്യം തള്ളുന്നതായി സി.സി.ടി.വിയില്‍ പതിഞ്ഞത്. സമീപത്തെ യുവാക്കളാണ് സംഭവത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
ബാലരാമപുരം സി.ഐ മനോജിൻെറ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.