വീട്ടിനുള്ളില്‍ കയറിയ പാമ്പിനെ സാഹസികമായി പിടികൂടി

ബാലരാമപുരം: വീട്ടിനുള്ളില്‍ കയറി ഭീതിപരത്തിയ പാമ്പിനെ സമീപ പ്രദേശത്തെ താമസക്കാരായ യുവാക്കളെത്തി സാഹസികമായി പിടികൂടി. ബാലരാമപുരം,എ.വി.സ്ട്രീറ്റില്‍ താമസിക്കുന്ന ഷാജഹാൻെറ വീട്ടിലെത്തിയ ഉഗ്രവിഷമുള്ള പാമ്പിനെയാണ് ഒരു മണിക്കൂറിലെറെ നേരത്തെ തീവ്രശ്രമത്തിനൊടുവില്‍ പിടികൂടിയത്.

വീടിനു പുറത്തെ അലക്കു കല്ലിന് മുകളില്‍ വെച്ചിരുന്ന പാത്രങ്ങൾക്കിടയിൽ ചുരുണ്ടിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഞെട്ടിയ വീട്ടുകാര്‍ ഭയന്നു. സമീപ വീട്ടിലെ എം.എച്ച്.ഷാജഹാനും സുഹൃത്തുക്കളായ ശാലിഗോത്രത്തെരുവിലെ രാജേഷും രാഹുലുമെത്തിയാണ്​ പാമ്പിനെ പിടികൂടിയത്​.  ശേഷം അധികൃതര്‍ക്ക് കൈമാറി.

ഒരാഴ്ചയിലെറെയായി പലരും ഈ മൂര്‍ഖനെ വിവിധ സ്ഥലങ്ങളില്‍ വെച്ച് കണ്ടിരുന്നെങ്കിലും പെട്ടെന്ന് അപ്രത്യക്ഷമാകുന്നതോടെ പ്രദേശത്തെ താമസക്കാരെല്ലാം വല്ലാത്ത ഭീതിയിലായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.