ബാബാജി, ഷൈൻലിദാസ്
Posted On
date_range Updated On
date_range കല്യാണ മണ്ഡപത്തിലെ ആക്രമണം: രണ്ടുപേർ പിടിയിൽ
ബാലരാമപുരം: വിവാഹം ക്ഷണിച്ചില്ലെന്ന് പറഞ്ഞ് വധുവിന്‍റെ പിതാവിനെയും ബന്ധുക്കളെയും മർദിച്ച സംഭവത്തിൽ രണ്ടുപേർ ബാലരാമപുരം പൊലീസ് പിടിയിൽ. കേസിലെ ആറാം പ്രതി ആർ.സി സ്ട്രീറ്റ് തോട്ടത്തുവിളാകം ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടിൽ ഷൈൻലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 12ന് വിഴിഞ്ഞം റോഡിൽ സെൻറ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വിരുന്ന് സൽക്കാരത്തിനിടെയാണ് സംഘർഷം നടന്നത്. വിളിക്കാത്ത കല്യാണത്തിനെത്തിയ യുവാവും സുഹൃത്തുക്കളുമാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. തർക്കമായതോടെ ഇരുകൂട്ടരും തമ്മിൽ വൻ അടിപിടിയാവുകയായിരുന്നു. സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തിരുന്നു. കൂടുതൽ പേരുടെ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.