വെള്ളറട:മധ്യ വയസ്‌കനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. കഞ്ചാവ് കച്ചവടം എതിര്‍ത്തതിനാണ് ആക്രമണം. ക്രിസ്മസ് ദിനത്തില്‍ വീടുകയറി യുള്ള ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെള്ളറട ചായംപൊറ്റ ഏറെ പുത്തന്‍വീട്ടില്‍ ദിവാകരന്‍ (48) വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചായം പൊറ്റ സ്വദേശികളായ അനീഷ്, സുകുമാരി എന്നിവരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ദിവാകരന്റെ പല്ലുകള്‍ തകര്‍ന്നു. സമീപ വാസികളുടെ കഞ്ചാവ് കച്ചവടം എതിര്‍ത്തതാണ് അക്രമണകാരണമെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.