8500ലേക്ക്

തിരുവനന്തപുരം: ജില്ലയില്‍ 875 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 700 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഇതോടെ ജില്ലയിൽ കോവിഡുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 8446 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 357 പേര്‍ സ്ത്രീകളും 518 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിന്​ താഴെയുള്ള 102 പേരും 60 വയസ്സിന്​ മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 3027 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,977 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2866 പേര്‍ നിരീക്ഷണകാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 8466 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 26 ഗര്‍ഭിണികളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 296 പേർ രോഗമുക്തരായി. അതേസമയം 11 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു നരുവാമൂട് സ്വദേശി ആല്‍ബി (20), മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), പൂന്തുറ സ്വദേശി ശശി (60), ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), മണക്കാട് സ്വദേശി ഡോ. എം.എസ്. ആബ്​ദീന്‍ (72), വെമ്പായം സ്വദേശിനി ഓമന (62), ആനയറ സ്വദേശി ശശി (74), കൊടുവഴന്നൂര്‍ സ്വദേശിനി സുശീല (60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72), വള്ളക്കടവ് സ്വദേശിനി റഹിയ ബീവി (56) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. സേനയിലും രൂക്ഷം ജില്ലയിൽ പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇതുവരെ തിരുവനന്തപുരത്ത് മാത്രം 150 ഓളം പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 250 ഓളം ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചെങ്കിലും സർക്കാർ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. രോഗവ്യാപനം അതിരൂക്ഷമായതോടെ പൊലീസുകാർ കടുത്ത ആശങ്കയിലും മാനസിക സമ്മർദത്തിലുമാണ്. രോഗനിരക്ക് ഉയരുന്നുണ്ടെങ്കിലും സേനാംഗങ്ങൾക്കിടയിൽ കൂടുതൽ പരിശോധനകൾ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ക്വാറൻറീൻ നിഷേധിച്ച് നിർബന്ധിത ജോലിയെടുപ്പിക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങളിലും സമരങ്ങൾ നിയന്ത്രിക്കാനും നിൽക്കുന്നവർക്കുമാണ് രോഗം കൂടുതൽ സ്ഥിരീകരിക്കുന്നത്. തുമ്പ പൊലീസ് സ്​റ്റേഷനിൽ 17 പേർക്കും കരമന പൊലീസ് സ്​റ്റേഷനിൽ 11 പേർക്കും ഇതുവരെ രോഗബാധിതരായിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് റെ​േക്കാഡ്സ് ബ്യൂറോയിലെ ഒമ്പതുപേർക്കും രോഗമുണ്ടായി. വ്യാപനം മാറ്റമില്ലാതെ തുടരുന്നു -മുഖ്യമന്ത്രി 'തിരുവനന്തപുരം ജില്ലയില്‍ വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. പോസിറ്റിവാകുന്നവരില്‍ ഉറവിടം വ്യക്തമല്ലാത്ത നൂറിനുമേല്‍ ആളുകള്‍ ഓരോ ദിവസവുമുണ്ട്. ബുധനാഴ്ചമാത്രം 60 വയസ്സിന്​ മുകളില്‍ പ്രായമുള്ള 118 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15 വയസ്സിന്​ താഴെ പ്രായമുള്ള 78 കുട്ടികള്‍ക്കും ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയുടെ തീരപ്രദേശത്തെ ഇന്നലെ അർധരാത്രിമുതല്‍ കണ്ടെയ്​ൻമൻെറ്​ സോണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ രോഗികളുള്ള മേഖലകളെ മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണായി നിലനിര്‍ത്തി.' -മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.