820 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: കോവിഡിനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷകളെ ആശങ്കയുടെ നിഴലിലാക്കി ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വ്യാഴാഴ്​ച 820 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 721 പേർക്കും സമ്പർക്കത്തിലൂടെയാണ്. 83 പേരുടെ രോഗഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ ഇതരസംസ്ഥാനത്ത്​ നിന്നുമെത്തിയതാണ്. 15 പേർ ആരോഗ്യപ്രവർത്തകരും. സംസ്ഥാനത്ത് ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം രോഗികൾ ഒരു ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഇതിലും കൂടുതൽ രോഗികൾ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മൂന്നുപേരുടെ മരണം കോവിഡ്മൂലമാണെന്നും സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശിനി ജയകുമാരി(63), കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍(49), കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്​ദീന്‍(67)എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 363 പേര്‍ സ്ത്രീകളും 457 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിനു താഴെയുള്ള 91പേരും 60 വയസ്സിനു മുകളിലുള്ള 138 പേരുമുണ്ട്. അതേസമയം 547 പേർ രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിൽ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ വിലക്ക് ലംഘനം നടത്തിയ 27 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 105പേരിൽ നിന്നും സാമൂഹികഅകലം പാലിക്കാത്ത നാല് പേരിൽ നിന്നുമായി 21,80 രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ ഏഴ്​ വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച രണ്ട്​ കടകൾക്കെതിരെയും വ്യാഴാഴ്​ച നിയമ നടപടി സ്വീകരിച്ചു. box വ്യാപനനിരക്ക് കുറയുന്നില്ല- മുഖ്യമന്ത്രി തിരുവനന്തപുരം: തലസ്ഥാനത്ത് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെങ്കിലും കോവിഡ്​ വ്യാപനനിരക്ക് കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരാഴ്ചക്കിടെ 30,281 ടെസ്​റ്റുകളാണ് ജില്ലയില്‍ നടത്തിയത്. ഇതില്‍ 4,184 എണ്ണം പോസിറ്റിവായി. സമ്പര്‍ക്കവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറൻറീന്‍ പാലിക്കുന്നതിന് ആവശ്യമായ നിർദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.