650തും കടന്നു; 268 പേർക്ക്​ രോഗമുക്തി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൻെറ നിയന്ത്രണങ്ങൾക്ക് പിടികൊടുക്കാതെ തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികൾ വർധിക്കുന്നു. ആദ്യമായാണ് ഒരുദിവസം 600ന് മുകളിൽ രോഗം സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചവരിൽ 656 പേരിൽ 529 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 97 പേരുടെ ഉറവിടം കണ്ടെത്താനായില്ല. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 21 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 23 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5503 ആയി. ഇന്നലെ അഞ്ചുപേരുടെ മരണംകൂടി കോവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. എട്ടിന് മരിച്ച പാറശ്ശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രൻ (67), ബീമാപള്ളി സ്വദേശിനി ഷഹുനാതുമ്മ (64), വിളപ്പിൽശാല സ്വദേശി നാരായണപിള്ള (89), ഒമ്പതിന് മരിച്ച പൂവാർ സ്വദേശി സ്​റ്റാൻലി (54) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മണക്കാട്, കാട്ടാക്കട, കരമന, കുളത്തൂർ, ബാലരാമപുരം, എള്ളുവിള, കല്ലിയൂർ, മൈലക്കര, ആറാമട, മുള്ളുവിള എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ സ്ഥലങ്ങളിൽ സ്ഥിരമായി പുതിയ രോഗികൾ ഉണ്ടാകുന്നുണ്ട്. 268 പേർ രോഗമുക്തി നേടി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കാൽലക്ഷം പിന്നിട്ടു. ഇന്നലെ 931 പേർ കൂടി നിരീക്ഷണത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.