370 പേര്‍ക്കുകൂടി കോവിഡ്

*638 പേര്‍ക്ക്​ രോഗമുക്തി തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച സ്ഥിരീകരിച്ചു; 638 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍ (81) എന്നിവരുടെ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. നിലവില്‍ 4,277 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 244 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 2,524 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 29,567 പേര്‍ വീടുകളിലും 110 പേര്‍ സ്ഥാപനങ്ങളിലും ക്വാറ​ൻറീനില്‍ കഴിയുന്നുണ്ട്. ഞായറാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,536 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.