21 കുടുംബങ്ങൾക്കുകൂടി പട്ടയം

കാട്ടാക്കട: നിയോജകമണ്ഡലത്തിൽ കാട്ടാക്കട താലൂക്ക് പരിധിയിൽ പുതുതായി 21 കുടുംബങ്ങൾക്കുകൂടി ബുധനാഴ്​ച പട്ടയം ലഭ്യമാകുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. കാട്ടാക്കട പഞ്ചായത്തിലെ 12, മാറനല്ലൂർ പഞ്ചായത്തിലെ ഏഴ്​ വിളപ്പിൽ പഞ്ചായത്തിലെ രണ്ട്​ കുടുംബങ്ങൾക്കുമാണ് പട്ടയം നല്‍കുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കാട്ടാക്കട നിയോജകമണ്ഡലത്തിലെ കാട്ടാക്കട താലൂക്ക് പരിധിയിൽ മാത്രം പതിറ്റാണ്ടുകളായി പട്ടയം ലഭ്യമാകാത്ത 69 കുടുംബങ്ങൾക്ക് പട്ടയം നല്‍കി. പട്ടയ വിതരണത്തി​ൻെറ ഉദ്ഘാടനം ഉച്ചക്ക്​ 2.30ന്​ കാട്ടാക്കട താലൂക്ക് ഒാഫിസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.