15 പേർക്ക്​ കോവിഡ്

കാട്ടാക്കട: ആമച്ചൽ ആശുപത്രിയില്‍ ഞായറാഴ്ച നടന്ന 50 പേരുടെ പരിശോധനയിൽ കാട്ടാക്കടയിൽ 14 പേർക്കും പൂവച്ചൽ പഞ്ചായത്തിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കട കുളത്തുമ്മൽ വാർഡിൽ ആറുപേർക്കും സമ്പർക്കത്തിലുണ്ടായിരുന്ന നാലു പേർക്കും മംഗലയ്ക്കൽ, കൊമ്പാടിക്കൽ, ചെമ്പനാകോട്, കാവിൻപുറം എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് പോസിറ്റിവ് ആയത്. പൂവച്ചൽ പഞ്ചായത്തിലെ പുനലാൽ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കള്ളിക്കാട്, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിൽ പരിശോധനയില്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.