11 പേർക്ക് കോവിഡ്; എട്ടുപേർക്ക് സമ്പർക്കപ്പകർച്ച

കൊല്ലം: സമ്പർക്കത്തിലൂടെ രോഗപ്പകർച്ചയുണ്ടായ എട്ടുേപർ ഉൾപ്പെടെ ബുധനാഴ്ച ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ സൗദിയില്‍നിന്നും ഒരാള്‍ കര്‍ണാടകയില്‍നിന്നും എത്തിയവരാണ്. ജൂലൈ 14ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപനക്കാരനായ ഭാരതീപുരം സ്വദേശിയുടെ (34) സമ്പര്‍ക്കത്തിലുള്ള 34, 30, 42 വയസ്സുള്ള ഭാരതീപുരം സ്വദേശികള്‍, ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച അഞ്ചല്‍ പിറവം സ്വദേശിയുടെ (50) ബന്ധുക്കളായ അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി (38), അഞ്ചല്‍ സ്വദേശിനി (38) കൂടാതെ അഞ്ചല്‍ താഴമേല്‍ സ്വദേശി (32), താഴമേല്‍ സ്വദേശിനി (52), വിളക്കുടി കാര്യറ സ്വദേശി(53) എന്നിവർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്. നെടുമ്പന സ്വദേശിയും (50) കരുനാഗപ്പള്ളി സ്വദേശിയും (37) സൗദിയില്‍നിന്ന്​ എത്തിയവരാണ്. പുനലൂര്‍ എലിക്കാട് സ്വദേശി (24) കര്‍ണാടകത്തില്‍നിന്ന്​ എത്തിയതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.