ജില്ലയിൽ 242 പേർക്കുകൂടി കോവിഡ്

100 ശതമാനം സമ്പർക്കവ്യാപനം തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ ആശങ്ക കടുപ്പിച്ച് പുതിയ കോവിഡ് കണക്കുകൾ. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 242 പേരിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. സമ്പർക്ക രോഗികളെയും ആരോഗ്യപ്രവർത്തകരെയും പ്രത്യേകമായാണ് കണക്കിൽ ഉൾപ്പെടുത്തുന്നത്. അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിന്നുള്ള 310 പേരുടെ പരിശോധനഫലം നെഗറ്റീവായി. ഏറ്റവും കൂടുതൽ രോഗമുക്തരുള്ളതും തിരുവനന്തപുരത്താണ്. 310 പേർക്കാണ് ചൊവ്വാഴ്ച രോഗമുക്തിയുണ്ടായത്. നഗരത്തിലെ ബണ്ട് കോളനി, സെക്രട്ടേറിയറ്റ്, പൊലീസ് ആസ്ഥാനം, ജനറൽ ആശുപത്രി എന്നിവിടങ്ങിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തു. ആഗസ്​റ്റ്​ ഒന്നിന് മരിച്ച കല്ലിയൂർ സ്വദേശി ജയനാനന്ദ​ൻെറ (53)പരിശോധനഫലം പോസിറ്റീവായി. ജില്ലയിൽ ചെവ്വാഴ്ച പുതുതായി 1,228 പേർ രോഗനിരീക്ഷണത്തിലായി. 1,266 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 14,254 പേർ വീടുകളിലും 808 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ചെവ്വാഴ്ച രോഗലക്ഷണങ്ങളുമായി 316 പേരെ പ്രവേശിപ്പിച്ചു. 260 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ 2,775 പേർ നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച 587 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ചൊവ്വാഴ്ച 614 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 808 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. BOX ആകെ നിരീക്ഷണത്തിലുള്ളവർ -17,837 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -14,254 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,775 കോവിഡ് കെയർ സൻെററുകളിലുള്ളവർ -808 ................................ ഏറ്റവുമധികം ബീമാപള്ളിയിൽ ചൊവ്വാഴ്ച ബീമാപള്ളിയിൽ 17 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറ -10, കാട്ടാക്കട -ഒമ്പത്, മുട്ടത്തറ -എട്ട്, ബാലരാമപുരം, കുന്നത്തുകാൽ, കഴക്കൂട്ടം, ചൊവ്വര അടിമലത്തുറ -ഏഴ്, തേക്കുംമൂട്, തിരുവല്ലം, വീരണകാവ് ഓണംകോട് -ആറ്, നെയ്യാർഡാം, ഇടിച്ചക്കപ്ലാമൂട്, കള്ളിക്കാട് എറക്കോണം, കല്ലിയൂർ - അഞ്ച്​, വലിയതുറ, ഉറിയാകോട് -നാല്, ബദരിയാ നഗർ, നെടുമങ്ങാട്, പെരുന്താന്നി, വിത്തടം കുറുമുള്ളൂർ, അവണക്കുഴി, എള്ളുവിള, കാരക്കോണം, കൊല്ലംകോണം -മൂന്ന്, താഴമ്പള്ളി, തമ്പാനൂർ അരിസ്​റ്റോ ജങ്​ഷൻ, പാളയം, പള്ളിത്തെരുവ്, പുരയിടം, പരശുവയ്ക്കൽ, പ്ലാമൂട്ടുകട, പെരുമ്പഴുതൂർ, മെഡിക്കൽ കോളജ്, മൈലക്കര, വലിയവേളി, ശ്രീവരാഹം, റസൽപുരം, അഞ്ചുതെങ്ങ്, ആര്യനാട് ഗണപതിയാംകുഴി, ഉപ്പാറ, കോവളം ജങ്​ഷൻ കൊല്ലംകോണം, കല്ലിയൂർ, കമുകിൻകോട് കൊടങ്ങവിള, കുറ്റിച്ചൽ, കോട്ടുകൽ, കുടപ്പനക്കുന്ന്, കുറുമാളൂർ വിത്തടം, ചെറിയകൊല്ല എന്നിവിടങ്ങളിൽ രണ്ടുമാണ് കോവിഡ് സ്ഥിരീകരിച്ചവർ. ആനയറ, ആറാലുമ്മൂട് ഇടവ വെള്ളകം, കാരോട്, കരിച്ചൽ കഴിരൂർ, കൊച്ചുമേത്തൻകടവ്, കുറുമ്പിളങ്ങോട്, കുന്നുകുഴി, കുറ്റ്യാണി, കാവൂട്ടുകോണം, കമലേശ്വരം, ചാമവിള പരുത്തിത്തോപ്പ്, നെട്ടയം, നൽപ്പിറക്കുഴി, പരുത്തിപ്പള്ളി, പണ്ടകശ്ശാല, പൂഴനാട്, പൂവച്ചൽ ഉറംകോണം, പള്ളിച്ചൽ, പന്ത, പെരുമ്പഴുതൂർ, പേരംകുളം, പെരുങ്കടവിള, മുള്ളുവിള, മരിയനാട്, മരുതംകോട്, മേനംകുളം, മൈലാമൂട് മമ്പള്ളി, മണക്കാട് എന്നിവിടങ്ങളിൽ ഓരോ ആൾക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 12 പേരുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.