പോപ്പുലർ നിക്ഷേപ തട്ടിപ്പ്; കുളത്തൂപ്പുഴയിൽ 2.30 കോടിയുടെ പരാതി

കുളത്തൂപ്പുഴ: പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസ് സ്​റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരം വരെ പരാതികളായി ലഭിച്ചത് 2.30 കോടിയുടെ വിവരങ്ങളാണ്. വിദേശങ്ങളിലും മറ്റും കഴിയുന്നവരില്‍ പലരും തങ്ങളുടെ സമ്പാദ്യം രഹസ്യമായും മറ്റും നിക്ഷേപിച്ചത് സംബന്ധിച്ച് ഫോണ്‍ മുഖേനെ പരാതികള്‍ ലഭിക്കുന്നതായും പൊലീസ് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ സർവിസില്‍നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയും വിദേശത്തുനിന്ന് ജോലി മതിയാക്കിയെത്തിയപ്പോള്‍ കിട്ടിയ തുകയും വീട്ടുകാരറിയാതെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവരുമെല്ലാം ഇപ്പോള്‍ മുടക്കിയ തുകയെങ്കിലും തിരിച്ചുകിട്ടിയാല്‍ മതിയെന്ന നിലപാടിലാണുള്ളത്. കഴിഞ്ഞദിവസം വരെ പണയ ഇടപാടുകളുമായി പ്രവര്‍ത്തിച്ചിരുന്ന കുളത്തൂപ്പുഴയിലെ ശാഖ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണെന്ന്​ ഇടപാടുകാര്‍ പറയുന്നു. ജില്ലയിലെ മറ്റ്​ പൊലീസ് സ്​റ്റേഷനുകളിലെ പരാതികള്‍ കൂടി ക്രോഡീകരിച്ചശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം മാത്രമേ തുടര്‍നടപടികളുണ്ടാവുകയുള്ളൂവെന്ന സൂചനയാണ് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.