കൊല്ലം റൂറലില്‍ 22 കേസ്

കൊല്ലം: റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് പ്രകാരം 22 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. 19 പേരെ അറസ്​റ്റ്​ ചെയ്തു. 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 107 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് മൂന്ന്​ സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. പ്ലസ് വണ്‍, ഡിഗ്രി പ്രവേശനം; ക​െണ്ടയ്ൻമൻെറ് സോണുകളിലെ വിദ്യാര്‍ഥികളും രക്ഷാകർത്താക്കളും ആശങ്കയില്‍ കുളത്തൂപ്പുഴ: രണ്ടു ദിവസത്തിനുള്ളില്‍ പ്ലസ് വണ്‍, ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന്​ വേണ്ടിയുള്ള അപേക്ഷാ സമര്‍പ്പണം തുടങ്ങാനിരിക്കെ കണ്ടെയ്ൻമൻെറ് സോണുകളിലെ വിദ്യാര്‍ഥികളും രക്ഷാകർത്താക്കളും ആശങ്കയില്‍. യാത്രാനിരോധനവും ലോക്​ഡൗണും നിലനില്‍ക്കെ സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസരം നഷ്​ടപ്പെടുമെന്ന ആശങ്കയിലാണ് പ്രദേശത്തെ വിദ്യാര്‍ഥികളിലധികവും. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും നിലവില്‍ കണ്ടെയ്​ൻമൻെറ് സോണുകളാണ്. കര്‍ശനമായ നിയന്ത്രണങ്ങളാണ് ഓരോ സ്ഥലത്തുമുള്ളത്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റ്​ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നിരിക്കെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എങ്ങും ലഭ്യമല്ല. നിയന്ത്രണങ്ങളില്ലാത്ത സ്ഥലത്തേക്ക് പോയി ആപേക്ഷ അയക്കാനുള്ള ശ്രമത്തിലാണ് രക്ഷാകർത്താക്കളും വിദ്യാര്‍ഥികളും. സാമൂഹവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇത്തരം യാത്രകളും കൂടിച്ചേരലുകളും അപകടകരവുമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതുവരെയെങ്കിലും അപേക്ഷാ സമര്‍പ്പണ കാലാവധി നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ട്. പ്രദേശത്തെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ അപേക്ഷാ സമര്‍പ്പണം ആരംഭിക്കുമ്പോള്‍ ചെയ്തുനല്‍കാമെന്ന പേരില്‍ വിദ്യാര്‍ഥികളുടെ രേഖകളും വിവരങ്ങളും മുന്‍കൂട്ടി ശേഖരിച്ച് സൂക്ഷിക്കുന്നതായും രക്ഷാകർത്താക്കള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.