മാസ്ക് ധരിക്കാത്ത 213 പേർക്കും അകലം പാലിക്കാത്ത 31 പേര്‍ക്കുമെതിരെ നടപടി

തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 213 പേർക്കും സാമൂഹിക അകലം പാലിക്കാത്ത 31 പേർക്കുമെതിരെ നടപടിയെടുത്തെന്ന്​ സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഇവരിൽനിന്ന് 48,800 രൂപ പിഴയീടാക്കി. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്രനടത്തിയ ഏഴ് വാഹനങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 13 കടകൾക്കുമെതിരെ വിവിധ സ്​റ്റേഷനുകളിൽ നിയമനടപടി സ്വീകരിച്ചു. ​േകാവിഡ് വ്യാപനം ഉണ്ടാകുന്നതരത്തിൽ വിലക്ക്​ ലംഘനം നടത്തിയ 55 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. കൂടുതൽ കേസുകളെടുത്തത് മണ്ണന്തല, ഫോര്‍ട്ട്‌, പേരൂര്‍ക്കട സ്​റ്റേഷനുകളിലാണ്. ഓണത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളിലും പൊതുനിരത്തുകളിലും തിരക്ക് വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന അതിർത്തി കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും. നേമം സ്​റ്റേഷൻ പരിധിയിലെ പ്രാവച്ചമ്പലം, വിഴിഞ്ഞം സ്​റ്റേഷൻ പരിധിയിലെ ചപ്പാത്ത്, കഴക്കൂട്ടം വെട്ടുറോഡ്‌, പൂജപ്പുര കുണ്ടമൺകടവ്, പേരൂർക്കട വഴയില, മണ്ണന്തല സ്​റ്റേഷൻ പരിധിയിലെ മരുതൂർ എന്നിവിടങ്ങളാണ്അതിർത്തി പരിശോധനകേന്ദ്രങ്ങൾ. എല്ലാ സ്​റ്റേഷൻ പരിധികളിലും കൂടുതൽ ബൈക്ക് പട്രോളിങ്ങും ഫൂട്ട് പട്രോളിങ്ങുംഏർപ്പെടുത്തിയിട്ടുണ്ട്. ക്രിട്ടിക്കൽ ക​ണ്ടെയ്​ൻമൻെറ്​ സോണുകളിലും നഗരപ്രദേശങ്ങളിലെ ക​ണ്ടെയ്​ൻമൻെറ്​​ സോണുകളിലും അതിർത്തി അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണം തുടരുമെന്ന് സിറ്റി പൊലീസ്​ കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.