സിവില്‍ സര്‍വിസ് കായികമേളക്ക് 21ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വിസസ് കായികമേള ഡിസംബര്‍ 21, 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 14 ജില്ല ടീമുകളും ഗവണ്‍മൻെറ്​ സെക്ര​േട്ടറിയറ്റ് ടീമും പ​െങ്കടുക്കും. സിവില്‍ സര്‍വിസ് കായികമേളയുടെ മാര്‍ഗനിർദേശങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചു. 30 വർഷത്തിനുശേഷമാണ് ഇത്തരമൊരു നടപടി. സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സിലിനാണ് മേളയുടെ നടത്തിപ്പ് ചുമതല. നിലവില്‍ തിരുവനന്തപുരം ജില്ല സ്‌പോട്‌ർസ് കൗണ്‍സിലിനായിരുന്നു ചുമതല. മുമ്പ്​ തിരുവനന്തപുരത്ത് മാത്രമാണ് സിവില്‍ സര്‍വിസ് സംസ്ഥാന കായികമേള നടന്നിരുന്നത്. അടുത്ത വര്‍ഷം മുതല്‍ മറ്റ്​ ജില്ലകളും വേദിയാകും. ജില്ലകളില്‍ നടക്കു​േമ്പാൾ അതത് ജില്ല സ്‌പോട്‌സ് കൗണ്‍സില്‍ സംഘാടനത്തില്‍ പങ്കാളികളാകും. എല്‍.എസ്.ജി.ഡി ഉള്‍പ്പെടെ ചില സിവില്‍ സര്‍വിസ് ജീവനക്കാര്‍ക്ക് മേളയില്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ല. അടുത്തവര്‍ഷം മുതല്‍ ഇവർക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.