ജാമിഅ മന്നാനിയ്യയിൽ ബുഖാരീ മജ്‌ലിസ്-2020ന് തുടക്കമായി

വർക്കല: ജാമിഅ മന്നാനിയ്യയിൽ ബുഖരീ മജ്​ലിസിന് കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച്​ തുടക്കമായി. പ്രമുഖ ഇസ്​ലാമിക പണ്ഡിതൻ അതിരാംപട്ടണം കെ.ടി. മുഹമ്മദ്​ കുട്ടി ഹസ്‌റത്ത് ഒരുമാസം നീളുന്ന മജ്‌ലിസിന് നേതൃത്വം നൽകും. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ചേലക്കുളം കെ. എം. മുഹമ്മദ് മൗലവി ഓൺലൈനായി ബുഖാരീ മജ്​ലിസ് ഉദ്ഘാടനം ചെയ്തു. മന്നാനിയ്യ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി, മന്നാനിയ്യ പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്റത്ത്, വൈസ് പ്രിൻസിപ്പൽ സൈദ് മുസ്തഫാ ഹസ്റത്ത്, പ്രഫസർമാരായ ഷംസുദ്ദീർ അൽ ഖാസിമി, അഹ്മദ് ബാഖവി, എം. ബഷീർ ബാഖവി, അബ്​ദുൽ റഹ്‌മാൻ ബാഖവി, സുലൈമാൻ ബാഖവി, ലജ്‌നത്തുൽ മുഅല്ലിമീൻ ജന.സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ ബാഖവി, മന്നാനീസ് പ്രസിഡൻറ്​ വേങ്ങോട് നാസിമുദ്ദീൻ മന്നാനി, സെക്രട്ടറി അബ്​ദുൽ അഹദ് മന്നാനി, മാനേജർ ചക്കമല ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ സംസാരിച്ചു. ബുഖാരീ മജ്‌ലിസ് ഒക്ടോബർ 18ന്​ സമാപിക്കും. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കോൺഗ്രസ് പ്രതിഷേധ ജാഥ വർക്കല: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. കോലപാതകത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കുക, കോൺഗ്രസ്​ ഓഫിസുകൾ തകർത്തവരെ ഉടൻ അറസ്​റ്റ്​ ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധജാഥയും സത്യഗ്രഹവും നടത്തിയത്. ഡി.സി.സി ജനറൽ സെകട്ടറി അഡ്വ. ബി. ഷാലി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഇടവാ റഹ്മാൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹനൻ നായർ, കാപ്പിൽ രാജു, അശോകൻ, അനിത, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ നിഹാൽ നിസാം, ഷാരൂഖ് അൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.