വിലക്കു ലംഘനം: 20 പേർക്കെതിരെ കേസെടുത്തു

* 21,800 രൂപ പിഴ ഈടാക്കി തിരുവനന്തപുരം: തലസ്ഥാനത്ത് നടത്തിയ പരിശോധനയിൽ വിലക്കു ലംഘനം നടത്തിയ 20 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. കോവിഡ് -സുരക്ഷാ നിരീക്ഷണത്തി​ൻെറ ഭാഗമായി സിറ്റി പൊലീസ് ചൊവ്വാഴ്ച മാസ്ക് ധരിക്കാത്ത 101 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത എട്ടുപേരിൽ നിന്നുമായി 21,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നഗരത്തിൽ പുതുതായി മൈക്രോ ക​െണ്ടയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച കുര്യാത്തി, വാര്‍ഡിലെ ചിറ്റേടത്ത് ലെയിന്‍, ദേവിനഗര്‍, പൂജപ്പുര വാര്‍ഡിലെ പാതിരപ്പള്ളി ലെയിന്‍, പൂജപ്പുര ​െറസിഡൻറ്​‌സ് ഏരിയ എന്നിവിടങ്ങളിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടയ്​ൻമൻെറ്​ സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരുമെന്നും കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.