Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTവിലക്കു ലംഘനം: 20 പേർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
* 21,800 രൂപ പിഴ ഈടാക്കി തിരുവനന്തപുരം: തലസ്ഥാനത്ത് നടത്തിയ പരിശോധനയിൽ വിലക്കു ലംഘനം നടത്തിയ 20 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. കോവിഡ് -സുരക്ഷാ നിരീക്ഷണത്തിൻെറ ഭാഗമായി സിറ്റി പൊലീസ് ചൊവ്വാഴ്ച മാസ്ക് ധരിക്കാത്ത 101 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത എട്ടുപേരിൽ നിന്നുമായി 21,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നഗരത്തിൽ പുതുതായി മൈക്രോ കെണ്ടയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച കുര്യാത്തി, വാര്‍ഡിലെ ചിറ്റേടത്ത് ലെയിന്‍, ദേവിനഗര്‍, പൂജപ്പുര വാര്‍ഡിലെ പാതിരപ്പള്ളി ലെയിന്‍, പൂജപ്പുര െറസിഡൻറ്സ് ഏരിയ എന്നിവിടങ്ങളിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടയ്ൻമൻെറ് സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരുമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story