തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് പ്രതിഷേധ സമരങ്ങൾ നേരിട്ട ട്രെയിനികൾ ഉൾപ്പെടെ 20ലധികം പൊലീസുകാർക്ക് കോവിഡ്. അസി. കമീഷണർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം നിലനിൽക്കെയാണ് കൂടുതൽ സേനാംഗങ്ങൾക്കും രോഗം പടരുന്നത്. പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ പ്രതിഷേധ സമരങ്ങളിൽ പെങ്കടുക്കാനെത്തിയവരും ആശങ്കയിലാണ്. പൊലീസ് അക്കാദമിയിലെ നാല് ട്രെയിനികൾ, കൺട്രോൾറൂം, എ.ആർ. ക്യാമ്പുകളിലെ ഒാരോ പൊലീസുകാർ, തുമ്പ സ്റ്റേഷനിലെ 11 പൊലീസുകാർ ഉൾെപ്പടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുമായി സമ്പർക്കമുള്ള മറ്റ് പൊലീസുകാരെ നിരീക്ഷണത്തിൽ വിടാതെ വീണ്ടും ഡ്യൂട്ടിക്ക് വിടുന്നെന്ന പരാതിയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.