അനാവശ്യയാത്ര: 19 വാഹനങ്ങള്‍ പിടിച്ചെടുത്തു

*മാസ്ക് ധരിക്കാത്ത 96 പേര്‍ക്കെതിരെ നിയമനടപടി തിരുവനന്തപുരം: അനാവശ്യയാത്ര നടത്തിയ 19 വാഹനങ്ങൾ പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 96 പേർക്കെതിരെയും കേസെടുത്തു. നഗരത്തിൽ വിലക്കുലംഘനം നടത്തിയ 38 പേർക്കെതിരെ ഞായറാഴ്​ച എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. കൂടുതൽ കേസുകൾ എടുത്തത് തമ്പാനൂര്‍, വിഴിഞ്ഞം സ്​റ്റേഷനുകളിലാണ്. ഒാട്ടോ - ടാക്സി വാഹനങ്ങളിലെ ഡ്രൈവർമാർ നിർബന്ധമായും മാസ്ക്, കൈയുറ എന്നിവ ശരിയായ രീതിയില്‍ ധരിക്കേണ്ടതും സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കേണ്ടതുമാണ്. നിർദേശങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 0471-255 8731, 0471-2558732 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കമീഷണര്‍ അറിയിച്ചു. വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.