വിമാനത്താവളം ഒക്ടോബർ 18ന് അദാനിക്ക് കൈമാറും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ഒക്ടോബർ 18ന് കൈമാറാൻ ലക്ഷ്യമിടു​െന്നന്ന്​ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് എയർപോർട്ട്സ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈയിൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ ഉദ്ദേശിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം മൂലം നീട്ടിവെക്കുകയായിരു​െന്നന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. വിമാനത്താവളത്തിലെ സ്ഥിര, കരാർ തൊഴിലാളികളെ നിലനിർത്തുമോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങൾ കഴിഞ്ഞ ജനുവരി 19ന് എയർപോർട്ട്​ അതോറിറ്റിയും സ്വകാര്യ കമ്പനിയും തമ്മിൽ ഒപ്പിട്ട ഉടമ്പടിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കുമെന്ന്​ മറുപടിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.