കരുനാഗപ്പള്ളി മേഖലയിൽ 18 പേർക്ക് കോവിഡ്

രോഗികളിൽ ആംബുലൻസ് ഡ്രൈവറും കരുനാഗപ്പളളി: സമ്പർക്ക വ്യാപനം നിലനിൽക്കുന്ന കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളിൽ 18 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആലപ്പാട്ട് 129 പരിശോധന നടത്തിയപ്പോൾ മൂന്നു പേർക്ക്​ പോസിറ്റിവായി. രോഗം ബാധിച്ച മൂന്നുപേരിൽ ഒരാൾ ആംബുലൻസ് ഡ്രൈവറാണ്. പരിശോധനാ കേന്ദ്രത്തിൽ ആളുകളെ കൊണ്ടുവന്നിരുന്നയാളാണ്. ഓച്ചിറയിലെ ഭാര്യാവീട്ടിലാണ് താമസം. ആലപ്പാട് പണ്ടാര തുരുത്ത്-15, അഴീക്കൽ വാർഡ് -രണ്ട് എന്നിവിടങ്ങളിലുള്ളവരാണ് രോഗബാധിതരായത്. ഏറ്റവും കൂടുതൽ പേരിൽ രോഗ വ്യാപനമുണ്ടായ പതിനാലാം വാർഡിൽ തിങ്കളാഴ്ച പരിശോധിച്ച മുഴുവൻ പേരുടെയും ഫലം നെഗറ്റിവായി. കുലശേഖരപുരം പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീ താമസിച്ചിരുന്ന പത്താം വാർഡിലെ മൂന്നുപേർ ഉൾ​െപ്പടെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. തഴവ, കടത്തൂർ ഇരുപതാം വാർഡിൽ ഏഴുപേർക്ക് രോഗം ബാധിച്ചു. ഇവിടെ 93 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഏഴുപേരുടെ ഫലം പോസിറ്റിവായി. ഇവർ ഏഴുപേരും രണ്ട് കുടുംബങ്ങളിലുള്ളവരാണ്. തഴവയിലെ 19, 20, 21, 22 വാർഡുകളിൽ ജാഗ്രതയും കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. തൊടിയൂർ പഞ്ചായത്തിൽ തിങ്കളാഴ്ച ഒരു കേസാണ് റിപ്പോർട്ട് ചെയ്തത്. ഇരുപതാം വാർഡിലുള്ള വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നയാൾക്കാണ് ഫലംപോസിറ്റിവായത്. ഇവിടെ ചികിത്സയിൽ കഴിഞ്ഞ രണ്ടുപേർ രോഗമുക്തി നേടി. ക്ലാപ്പന പഞ്ചായത്തിൽ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. രോഗവ്യാപനം നിലനിൽക്കുന്ന തഴവ, കുലശേഖരപുരം പഞ്ചായത്തിലെ വാർഡുകളിൽ കടുത്ത ജാഗ്രതാനിർദേശം പൊലീസും മറ്റ് ബന്ധപ്പെട്ടവരും നൽകിവരുന്നുണ്ട്. തഴവയിലേയും കുലശേഖരപുരത്തെയും രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന വ്യാപിക്കണമെന്ന ശക്തമായ ആവശ്യവും നിലനിൽക്കുന്നു. നഗരത്തിൽ കടകൾ തുറക്കുന്നതിന് നിയന്ത്രണം കരുനാഗപ്പള്ളി: കോവിഡ് നിയന്ത്രണം ശക്തമാക്കുന്നതിൻെറ ഭാഗമായി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് നഗരത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഇനി മുതൽ കടകൾ തുറക്കാൻ അനുവദിക്കുക. ചൊവ്വാഴ്ച ശാസ്താംകോട്ട റോഡിനും കല്ലുംമൂട്ടിൽകടവ് റോഡിനും വടക്കുഭാഗത്തുള്ള കടകളാണ് തുറക്കുക. ബുധനാഴ്ച തെക്കുഭാഗത്തുള്ള കടകളും തുറന്നു പ്രവർത്തിക്കാം. തുടർന്നുള്ള ദിവസങ്ങളിലും ഇതേ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് നഗരസഭ സെക്രട്ടറി എ. ഫൈസൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.