വിലക്ക് ലംഘനം: 154 പേര്‍ക്കെതിരെ കേസ്, 52 വാഹനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: നഗരത്തിൽ ലോക്​ഡൗൺ വിലക്ക്​ ലംഘിച്ച 154 പേർക്കെതിരെ വെള്ളിയാഴ്ച കേസെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. അനാവശ്യ യാത്ര നടത്തിയ 52 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 158 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലവും സമയക്രമവും പാലിക്കാതെ പ്രവര്‍ത്തിച്ച 21 കടകള്‍ പൂട്ടിക്കാൻ നടപടി സ്വീകരിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി, ബീമാപള്ളി പ്രദേശങ്ങളിലേക്ക് പുറത്തുനിന്ന്​ ആളുകൾ എത്തുന്നത് കർക്കശമായി തടയും. പുറത്തേക്ക്​ പോകാനും അനുവദിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.