തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന നവംബർ 12 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെവേണം പത്രിക സമർപ്പിക്കേണ്ടത്. നവംബർ 12 മുതൽ 19 വരെ രാവിലെ 11നും ഉച്ചക്കുശേഷം മൂന്നിനും ഇടക്കുള്ള സമയത്ത് പത്രിക സമർപ്പിക്കാം. അവധി ഒഴികെയുള്ള ദിവസങ്ങളിൽ വേണം പത്രിക സമർപ്പിക്കേണ്ടത്. പത്രികക്കൊപ്പം സ്ഥാനാർഥികൾ രണ്ട് അപേക്ഷ േഫാറവും പൂരിപ്പിച്ച് നൽകണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിർദേശങ്ങളുടെ പട്ടികയോടൊപ്പം രണ്ട് അപേക്ഷ േഫാറവും വരണാധികാരികൾ പ്രസിദ്ധപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം തിരുവനന്തപുരം: മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങൾക്കും ഉദ്യോഗസ്ഥർ തടസ്സം ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻെറ ശ്രദ്ധയിൽപെട്ടു. കമീഷൻെറ അനുമതിയോ അംഗീകാരമോ തേടാതെ സർക്കാറിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻെറ കാലാവധി നീട്ടി നൽകൽ, പൾസ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണങ്ങൾ, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനച്ചട്ടപ്രകാരമുള്ള നിയമനം, ഒരു ഉദ്യോഗസ്ഥന് മറ്റൊരാളുടെ അധിക ചുമതല നൽകൽ, വരൾച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യം നേരിടാൻ ദേശീയ പ്രകൃതി ദുരന്ത ഫണ്ടിൽനിന്ന് സാമ്പത്തിക സഹായം തേടൽ. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനായി ഉദ്യോഗസ്ഥ തല സംഘത്തെ നിയോഗിക്കൽ, സർക്കാർ ജീവനക്കാരുടെ വിരമിക്കൽ, ഡെപ്യൂട്ടേഷൻ എന്നിവ മൂലമുണ്ടായ ഒഴിവുകൾ നികത്താൻ ഡിപ്പാർട്ട്മൻെറൽ പ്രമോഷൻ കമ്മിറ്റി യോഗം ചേരൽ, സർക്കാറിൻെറയോ, തദ്ദേശ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി, കേടായ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി, ശൗചാലയം പോലെയുള്ള പൊതുസൗകര്യങ്ങൾക്ക് കോടതി നിർദേശം ഉണ്ടെങ്കിൽ മാത്രം ബി.ഒ.ടി വ്യവസ്ഥ പ്രകാരം നിർമാണാനുമതി നൽകൽ, കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ അനധികൃത നിർമാണം പൊളിച്ചുമാറ്റൽ, തൊഴിൽ നിയമങ്ങളെക്കുറിച്ച ബോധവത്കരണ പരസ്യം നൽകൽ, എച്ച്.ഐ.വി/എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം, ഓടകളിൽനിന്നും കുളങ്ങളിൽനിന്നും മണ്ണ് നീക്കംചെയ്യൽ, ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും, കോടതി ഉത്തരവ് പ്രകാരമുള്ള തടവ് പുള്ളികളുടെ ജയിൽമാറ്റം, നേരത്തെ അനുവദിച്ച ഗ്രാൻറ് ഉപയോഗിച്ചും ക്ഷണിച്ച ടെൻഡർ പ്രകാരവും ആശുപത്രി ഉപകരണങ്ങൾ, മരുന്ന് എന്നിവ വാങ്ങൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.