Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം 12 മുതൽ

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് വിജ്​ഞാപനം പുറപ്പെടുവിക്കുന്ന നവംബർ 12 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാമെന്ന് സംസ്​ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. തദ്ദേശ സ്​ഥാപനത്തിലെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെവേണം പത്രിക സമർപ്പിക്കേണ്ടത്. നവംബർ 12 മുതൽ 19 വരെ രാവിലെ 11നും ഉച്ചക്കുശേഷം മൂന്നിനും ഇടക്കുള്ള സമയത്ത് പത്രിക സമർപ്പിക്കാം. അവധി ഒഴികെയുള്ള ദിവസങ്ങളിൽ വേണം പത്രിക സമർപ്പിക്കേണ്ടത്. പത്രികക്കൊപ്പം സ്​ഥാനാർഥികൾ രണ്ട് അപേക്ഷ ​േഫാറവും പൂരിപ്പിച്ച് നൽകണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിർദേശങ്ങളുടെ പട്ടികയോടൊപ്പം രണ്ട് അപേക്ഷ ​േഫാറവും വരണാധികാരികൾ പ്രസിദ്ധപ്പെടുത്തും. ഉദ്യോഗസ്​ഥർക്ക്​ മാർഗനിർദേശം തിരുവനന്തപുരം: മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നതുമൂലം പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങൾക്കും ഉദ്യോഗസ്​ഥർ തടസ്സം ഉന്നയിക്കുന്നത്​ തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ ശ്രദ്ധയിൽപെട്ടു. കമീഷ​ൻെറ അനുമതിയോ അംഗീകാരമോ തേടാതെ സർക്കാറിനോ തദ്ദേശ സ്​ഥാപനങ്ങൾക്കോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് സംസ്​ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്​ഥ​ൻെറ കാലാവധി നീട്ടി നൽകൽ, പൾസ്​ പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണങ്ങൾ, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനച്ചട്ടപ്രകാരമുള്ള നിയമനം, ഒരു ഉദ്യോഗസ്​ഥന് മറ്റൊരാളുടെ അധിക ചുമതല നൽകൽ, വരൾച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യം നേരിടാൻ ദേശീയ പ്രകൃതി ദുരന്ത ഫണ്ടിൽനിന്ന് സാമ്പത്തിക സഹായം തേടൽ. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനായി ഉദ്യോഗസ്​ഥ തല സംഘത്തെ നിയോഗിക്കൽ, സർക്കാർ ജീവനക്കാരുടെ വിരമിക്കൽ, ഡെപ്യൂട്ടേഷൻ എന്നിവ മൂലമുണ്ടായ ഒഴിവുകൾ നികത്താൻ ഡിപ്പാർട്ട്​മൻെറൽ പ്രമോഷൻ കമ്മിറ്റി യോഗം ചേരൽ, സർക്കാറി​ൻെറയോ, തദ്ദേശ സ്​ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള പൊതുസ്​ഥാപനങ്ങളുടെ അറ്റകുറ്റപ്പണി, കേടായ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി, ശൗചാലയം പോലെയുള്ള പൊതുസൗകര്യങ്ങൾക്ക് കോടതി നിർദേശം ഉണ്ടെങ്കിൽ മാത്രം ബി.ഒ.ടി വ്യവസ്​ഥ പ്രകാരം നിർമാണാനുമതി നൽകൽ, കോടതി ഉത്തരവി​ൻെറ അടിസ്​ഥാനത്തിൽ അനധികൃത നിർമാണം പൊളിച്ചുമാറ്റൽ, തൊഴിൽ നിയമങ്ങളെക്കുറിച്ച ബോധവത്​കരണ പരസ്യം നൽകൽ, എച്ച്.ഐ.വി/എയ്ഡ്സ്​ നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം, ഓടകളിൽനിന്നും കുളങ്ങളിൽനിന്നും മണ്ണ് നീക്കംചെയ്യൽ, ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്​ഥലംമാറ്റവും, കോടതി ഉത്തരവ് പ്രകാരമുള്ള തടവ് പുള്ളികളുടെ ജയിൽമാറ്റം, നേരത്തെ അനുവദിച്ച ഗ്രാൻറ് ഉപയോഗിച്ചും ക്ഷണിച്ച ടെൻഡർ പ്രകാരവും ആശുപത്രി ഉപകരണങ്ങൾ, മരുന്ന് എന്നിവ വാങ്ങൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story