അഞ്ചുതെങ്ങില്‍ 12 പേര്‍ക്കുകൂടി രോഗബാധ

ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ കോവിഡ് രോഗവ്യാപനം ദിനംപ്രതി കൂടുന്നു. ബുധനാഴ്ച 12 പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. അഞ്ചുതെങ്ങ് കോവിഡ് ക്ലസ്​റ്റര്‍ രൂപപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ബുധനാഴ്ച അഞ്ചുതെങ്ങില്‍ പരിശോധന ക്യാമ്പില്‍ 50 പേരുടെ സ്രവ പരിശോധനയാണ് നടന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരിലുമാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച 12 പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുമായി സഹകരിച്ചവരെ ക്വാറൻറീനില്‍ പോകുവാന്‍ നിർദേശിച്ചു. സമ്പര്‍ക്കപട്ടിക ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് തയാറാക്കി വരുകയാണ്. ആൻറിജന്‍ ടെസ്​റ്റാണ് നടത്തിയത്. വിശദ പരിശോധനക്കായി വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടിലേക്ക് ​സ്രവം ശേഖരിച്ച് അയച്ചു. അതിവേഗം രോഗം പടരുന്നതും ദിനംപ്രതി കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുന്നതും അഞ്ചുതെങ്ങ് കേന്ദ്രീകൃതമായ കോവിഡ് ക്ലസ്​റ്റര്‍ രൂപപ്പെടുന്നതി​ൻെറ ലക്ഷണമാണ്. വക്കം പഞ്ചായത്തില്‍ 66 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ എല്ലാവരും നെഗറ്റീവായി. സമൂഹ്യവ്യാപന സാധ്യത പരിശോധിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന തൊഴില്‍ മേഖലകളിലുള്ളവര്‍ എന്നിവരില്‍നിന്ന്​ തെരഞ്ഞെടുത്ത 66 പേരെയാണ് പരിശോധനക്ക്​ വിധേയമാക്കിയത്. എല്ലാ ഫലവും നെഗറ്റീവാണ്. അഞ്ചുതെങ്ങ്-ചിറയിന്‍കീഴ് മേഖലയില്‍ 844 പേരെയാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ കീഴില്‍ ഇതുവരെ ആൻറിജന്‍ ടെസ്​റ്റിന് വിധേയമാക്കിയത്. ഇതില്‍ 51 പേരുടെ ഫലം പോസിറ്റീവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.