​പാലോട്​​ ആൻറിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലോട്: കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ നടത്തിയ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങളിലുള്ളവർ, ഓട്ടോ ഡ്രൈവർമാർ, ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നവർ എന്നിങ്ങനെ 70 പേർക്കാണ് ബുധനാഴ്ച ആൻറിജൻ ടെസ്​റ്റ്​ നടത്തിയത്​. രോഗം സ്ഥിരീകരിച്ചവരെ ഐ​െസാലേഷൻ വാർഡുകളിലേക്ക്​ മാറ്റി. ഇതിൽ രണ്ട് പേർ നേരത്തേ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മാതാപിതാക്കളാണ്. മറ്റുള്ളവർ പ്ലാവറയിലുള്ള പലവ്യഞ്ജന മൊത്തവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരും കയറ്റിറക്ക് തൊഴിലാളികളുമാണ്. ഈ സ്ഥാപനവും രോഗബാധിതർ സന്ദർശിച്ച പാലോട് റെയ്ഞ്ച് ഓഫിസിന് സമീപമുള്ള സ്വകാര്യ ചികിത്സാകേന്ദ്രവും അടച്ചു. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണം. കഴിഞ്ഞദിവസങ്ങളിൽ സ്ഥാപനത്തിൽ എത്തിയവരും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പിന്നീട് പരിശോധനകൾ നടത്തും. വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ നടക്കുന്ന ആൻറിജൻ ടെസ്​റ്റിൽ സ്ഥാപനത്തിലെ മറ്റ് ജീവനക്കാ​െരയും സ്ഥാപനത്തിലെത്തിയവ​െരയും പരിശോധനക്ക്​ വിധേയമാക്കണമെന്ന് നന്ദിയോട് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പ്രദേശത്ത് സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാലോട് സി.ഐ സി.കെ. മനോജും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.