കാലാവസ്ഥ വ്യതിയാനം ഏറ്റവും ബാധിച്ചത് മത്സ്യത്തൊഴിലാളികളെ - വി.ഡി. സതീശന്‍

തിരുവനന്തപുരം: കാലാവസ്ഥവ്യതിയാനം ഏറ്റവുമധികം ബാധിച്ചത് മത്സ്യത്തൊഴിലാളികളെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ശാസ്ത്രവേദി ആഭിമുഖ്യത്തില്‍ ഇന്ദിര ഭവനില്‍ ആരംഭിച്ച ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ ഇരമ്പിക്കയറി വലിയ തോതില്‍ തീരശോഷണം സംഭവിക്കുകയാണ്. ഒരു സീസണില്‍ തെക്കുനിന്ന് വടക്കോട്ട് തിരകള്‍ മണ്ണിനെ കൊണ്ടുപോകുകയും അടുത്ത സീസണില്‍ അതു തിരിച്ചുവരുകയും ചെയ്യും. എന്നാല്‍ മനുഷ്യ ഇടപെടല്‍ മൂലം ഈ പ്രക്രിയക്ക് താളം തെറ്റി. കാലാവസ്ഥവ്യതിയാനം കാര്‍ബണ്‍ നിര്‍ഗമനം മൂലമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കോര്‍പറേറ്റുകള്‍ കോടികള്‍ മുടക്കി പ്രചാരണം നടത്തുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. ശാസ്ത്രവേദി വര്‍ക്കിങ്​ പ്രസിഡൻറ്​ വി. ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.ടി. ബല്‍റാം, ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍, ജെ.എസ്. അടൂര്‍, ഡി.ആര്‍. ജോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.