ആറാലുംമൂട് ദേശീയപാതയുടെ കുഴിയടക്കൽ തുടങ്ങി

ബാലരാമപുരം: നാട്ടുകാരുടെ നടുവൊടിച്ച ആറാലുംമൂട് ദേശീയപാതയിലെ കുഴി മാധ്യമവാർത്തകളെ തുടർന്ന് അടച്ചുതുടങ്ങി. താൽക്കാലിക കുഴിയടപ്പാണെങ്കിലും യാത്രക്കർക്ക് ഏറെ ആശ്വാസമായി. മാസങ്ങളായി ഇവിടത്തെ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചത്. മറ്റ് പ്രദേശങ്ങളിലും ഉടൻ കുഴിയടപ്പ് നടക്കുമെന്ന വലിയ പ്രതീക്ഷയിലാണ് യാത്രക്കാരും. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയുടെ കുഴികൾ അടക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തത്​ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിത്യവും അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നൂറി​േലറെ ആംബുലൻസുകൾ രോഗികളുമായി തലങ്ങും വിലങ്ങും പോകുമ്പോൾ കുഴികളിൽ വീണ് രോഗികൾ ബുദ്ധിമുട്ടുന്നതും പതിവായിരുന്നു. blpm deshiyapatha ചിത്രം ആറാലുംമൂട് ദേശീയപാതയിൽ കുഴി അടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.