വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്​ റേഞ്ച്​ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും ^മന്ത്രി അബ്​ദുറഹിമാന്‍

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്​ റേഞ്ച്​ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും -മന്ത്രി അബ്​ദുറഹിമാന്‍ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്​ റേഞ്ച് അറ്റകുറ്റപ്പണി നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി. അബ്​ദുറഹിമാന്‍. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷൂട്ടിങ്​ റേഞ്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഷൂട്ടിങ്​ റേഞ്ച് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളുകളായി അടച്ചിട്ടതുകൊണ്ട്​ ചെറിയ കേടുപാടുകളുണ്ട്. നവീകരണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ്​ മേഴ്സികുട്ടന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. നിയുക്തി തൊഴില്‍ മേള തിരുവനന്തപുരം: നാഷനല്‍ എംപ്ലോയ്മൻെറ് സര്‍വിസ് വകുപ്പി​ൻെറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ചും കാര്യവട്ടം യൂനിവേഴ്സിറ്റി എൻജിനീയറിങ്​ കോളജും ചേര്‍ന്ന് ഡിസംബര്‍ 11ന് നിയുക്തി-2021 തൊഴില്‍ മേള നടത്തുന്നു. പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ നവംബര്‍ 31ന് മുമ്പ്​ www.jobfest.kerala.gov.in ല്‍ രജിസ്​റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയ്മൻെറ് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.