കാട്ടാക്കട ആർ.ടി ഓഫിസിൽ വിജിലൻസ് പരിശോധന

കാട്ടാക്കട: കാട്ടാക്കട ജോ. റിജനൽ ട്രാന്‍സ്പോര്‍ട്ട് ഓഫിസിൽ വിജിലൻസ് പരിശോധന നടത്തി. ഡിവൈ.എസ്.പി അജയകുമാറി​ൻെറ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവക്കായി നേരിട്ടെത്തുവന്നവരോട് മോശമായി പെരുമാറുന്നു, ഏജൻറുമാരില്ലാതെ എത്തുന്നവരെ വട്ടം ചുറ്റിക്കുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആര്‍.സി ബുക്ക് , ഡ്രൈവിങ് ലൈസന്‍സ് എന്നിവ യഥാസയം നല്‍കാതെ പിടിച്ചു​െവക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. കോവിഡി‍ൻെറ പശ്ചാത്തത്തില്‍ ഏപ്രില്‍ മുതല്‍ ഓഫിസിലേക്ക്​ പൊതുജനങ്ങൾക്ക്​ പ്രവേശനം തടഞ്ഞിരിക്കുകയാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണമെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്​. എന്നാൽ, പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കെ ഇടനിലക്കാർ ഒാഫിസിനു​ള്ളിൽ കയറിയിറങ്ങുന്നു. വിജിലൻസ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും രേഖകളുടെ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കാപ്​ഷൻ: കാട്ടാക്കട ആർ.ടി.ഒ ഓഫിസിൽ വിജിലൻസ്​ പരിശോധന നടത്തുന്നു kattakkada rto vigilence parishodhana (2) ജില്ലയിൽ 1700 പേർക്കുകൂടി കോവിഡ് തിരുവനന്തപുരം: ജില്ലയിൽ 1700 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1272 പേർ രോഗമുക്തരായി. 13.8 ശതമാനമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10101 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1591 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതിലൊരാൾ ആരോഗ്യ പ്രവർത്തകനാണ്. പുതുതായി 2057 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1926 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 27295 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.