ശക്തമായ കാറ്റിന്​ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്​ സാധ്യതയുണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്​ ജില്ല കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. തെക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്-പടിഞ്ഞാറ്, മധ്യ-പടിഞ്ഞാറ്, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും തെക്കു കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോര്‍ അസിസ്​റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോഓഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എം.എസ്.ഡബ്ലൂ (കമ്യൂണിറ്റി ​െഡവലപ്​മൻെറ്​)/ എം.ബി.എ (മാര്‍ക്കറ്റിങ്) ടുവീലര്‍ ഡ്രൈവിങ്​ ലൈസന്‍സ് ഉളള ഉദ്യോഗാര്‍ഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 45 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോ​േഡറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 27നു മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്​റ്റൻറ്​ ഡയറക്ടര്‍ ആൻഡ്​ സാഫ് നോഡല്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് അസിസ്​റ്റൻറ്​ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 7560916058.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.