കോവിഡ്​: ബാലരാമപുരത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു

ബാലരാമപുരം: കോവിഡ്​ രണ്ടാം തരംഗം ഏറെ ബാധിച്ച ബാലരാമപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്ത​മാക്കുന്നു. ഇതിനായി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി 27 ലക്ഷം രൂപ അനുവദിച്ചു. രണ്ട് ആംബുലൻസുകൾ കരാറടിസ്ഥാനത്തിൽ എടുക്കാനും പി.പി.ഇ കിറ്റ്, ജീവൻരക്ഷാ ഉപാധികൾ, സാനിറ്റൈസർ തുടങ്ങിയവ വാങ്ങാനുമായാണിത്. പഞ്ചായത്തിലെ മുഴുവൻ പ്രവർത്തനങ്ങൾക്കായി നാല് താൽക്കാലിക വളൻറിയർമാരെ നിയമിക്കാനും തീരുമാനമായി. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗമാണ് തുക അനുവദിച്ചത്. ബാലരാമപുരത്ത് കോവിഡ് പോസിറ്റിവ് കേസുകൾ മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച 66 പേരിൽ നടത്തിയ പരിശോധനയിൽ 10 പേർ പോസിറ്റിവായി. തിങ്കളാഴ്ച 44 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ 23 പേരുടെ ഫലം പോസിറ്റിവായി. കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രത്തിൽ സ്വമേധയാ ആളുകളെത്തി പരിശോധന നടത്തുകയാണ്. സമീപ പഞ്ചായത്തുകളിലെ ആശുപത്രികളിൽ ഇതിനുള്ള സൗകര്യമില്ലാത്തതിനാൽ അവിടെനിന്ന്​ ആളുകൾ എത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അവിടെനിന്നുള്ള രോഗികളുടെ കണക്ക് അതാത് പഞ്ചായത്തുകൾക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്. കോവിഡ് കെയർ സൻെററിൽ ഇതുവരെ 12 പേരെ പ്രവേശിപ്പിച്ചു. ഇവിടെ 25 പേരെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണുള്ളത്. റസൽപുരവും എരുത്താവൂരും കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പഞ്ചായത്ത് പ്രദേശത്തെ പൊലീസ്​ നിയന്ത്രണങ്ങൾ തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.