മികച്ച നഗരസഭക്കുള്ള 'ജനഗ്രഹ' അവാർഡ് തിരുവനന്തപുരം നഗരസഭക്ക്​

തിരുവനന്തപുരം: ജനഗ്രഹയുടെ രാജ്യത്തെ മികച്ച നഗരങ്ങളുടെ അവാർഡിന് തിരുവനന്തപുരം നഗരസഭ വീണ്ടും അർഹമായി. നഗരസഭയുടെ 'എ​ൻെറ നഗരം സുന്ദരനഗരം' എന്ന കാമ്പയിനാണ് അവാർഡിന് അർഹയാക്കിയത്. ഓൺലൈനായി നടന്ന അവാർഡ് പ്രഖ്യാപനം കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിങ്​പുരിയാണ് നിർവഹിച്ചത്. പരിപാടിയിൽ മേയർ ആര്യ രാജേന്ദ്രൻ ഓൺലൈനായി പങ്കെടുത്തു. അവാർഡ് പ്രഖ്യാപനവേളയിൽ പ്രായം കുറഞ്ഞ മേയർ എന്നനിലയിൽ തിരുവനന്തപുരം മേയറെ മന്ത്രി അഭിനന്ദിക്കുകയും നഗരസഭാ പ്രവർത്തനങ്ങൾക്ക് ആശംസ അർപ്പിക്കുകയും ചെയ്തു. photo file name: Janagraha Award.jpeg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.