രാജപ്പൻനായരെ തോൽപിച്ചത്​ അപരന്മാർ

തിരുവനന്തപുരം: അപരന്മാർ ഇങ്ങനെയൊരു പണി തരുമെന്ന്​ എം. രാജപ്പൻനായർ സ്വപ്​നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. പാർട്ടി സീറ്റ്​ നിഷേധിച്ചതിനെ തുടർന്ന്​ കാലടി വാർഡിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയ യു.ഡി.എഫ്​ അനുകൂലിയായ എം. രാജപ്പൻനായർ കാലടിയിൽ ​േതാറ്റത്​ 23 വോട്ടിനാണ്​. ബി.ജെ.പി സ്​ഥാനാർഥിയായ വി. ശിവകുമാർ 1623 വോട്ടുകൾ നേടിയപ്പോൾ 1600 വോട്ടുകളായിരുന്നു എം. രാജപ്പൻനായരുടെ സമ്പാദ്യം. എന്നാൽ, ഫലം വന്നപ്പോൾ അക്ഷരാർഥത്തിൽ അദ്ദേഹം ഞെട്ടി. തനിക്കെതിരെ മൂന്ന്​ അപരന്മാരായ രാജപ്പൻനായർമാർ മത്സരിച്ചത്​ ഗൗരവത്തോടെ എടുക്കാത്തതാണ്​ അദ്ദേഹത്തിന്​ തിരിച്ചടിയായത്​. മൂന്ന്​ അപരന്മാരും കൂടി പിടിച്ചതാക​െട്ട, 41 ​േവാട്ടുകൾ! അപരന്മാരായെത്തിയ എസ്​. രാജപ്പൻ നായർ 21 ഉം രാജപ്പൻ നായർ 11 ഉം ജി. രാജപ്പൻ നായർ ഒമ്പതും വോട്ടുകളാണ്​ നേടിയത്​. ചുവരെഴുത്തുൾപ്പെടെ നടത്തിയ സി.പി.എം സ്ഥാനാർഥിയെ മാറ്റി അവസാനഘട്ടത്തിൽ എൽ.ഡി.എഫ്​ കേരള കോൺഗ്രസ്​ എമ്മിന്​ ഇൗ വാർഡ്​ നൽകുകയായിരുന്നു. എന്നാൽ, കേരള കോൺഗ്രസ്​ എം. സ്ഥാനാർഥി സതീഷ്​കുമാറിന്​ ഇവിടെ 186 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ്​ സ്ഥാനാർഥിയായ സുരേഷ്​ 1262 വോട്ടുകളും നേടി. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.