തിരുവനന്തപുരം: അപരന്മാർ ഇങ്ങനെയൊരു പണി തരുമെന്ന് എം. രാജപ്പൻനായർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കാലടി വാർഡിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയ യു.ഡി.എഫ് അനുകൂലിയായ എം. രാജപ്പൻനായർ കാലടിയിൽ േതാറ്റത് 23 വോട്ടിനാണ്. ബി.ജെ.പി സ്ഥാനാർഥിയായ വി. ശിവകുമാർ 1623 വോട്ടുകൾ നേടിയപ്പോൾ 1600 വോട്ടുകളായിരുന്നു എം. രാജപ്പൻനായരുടെ സമ്പാദ്യം. എന്നാൽ, ഫലം വന്നപ്പോൾ അക്ഷരാർഥത്തിൽ അദ്ദേഹം ഞെട്ടി. തനിക്കെതിരെ മൂന്ന് അപരന്മാരായ രാജപ്പൻനായർമാർ മത്സരിച്ചത് ഗൗരവത്തോടെ എടുക്കാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. മൂന്ന് അപരന്മാരും കൂടി പിടിച്ചതാകെട്ട, 41 േവാട്ടുകൾ! അപരന്മാരായെത്തിയ എസ്. രാജപ്പൻ നായർ 21 ഉം രാജപ്പൻ നായർ 11 ഉം ജി. രാജപ്പൻ നായർ ഒമ്പതും വോട്ടുകളാണ് നേടിയത്. ചുവരെഴുത്തുൾപ്പെടെ നടത്തിയ സി.പി.എം സ്ഥാനാർഥിയെ മാറ്റി അവസാനഘട്ടത്തിൽ എൽ.ഡി.എഫ് കേരള കോൺഗ്രസ് എമ്മിന് ഇൗ വാർഡ് നൽകുകയായിരുന്നു. എന്നാൽ, കേരള കോൺഗ്രസ് എം. സ്ഥാനാർഥി സതീഷ്കുമാറിന് ഇവിടെ 186 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് സ്ഥാനാർഥിയായ സുരേഷ് 1262 വോട്ടുകളും നേടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:59 PM GMT Updated On
date_range 2020-12-17T05:29:07+05:30രാജപ്പൻനായരെ തോൽപിച്ചത് അപരന്മാർ
text_fieldsNext Story