ബാലരാമപുരത്ത്​ ബസ്​ കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ നിർമാണം പൂർത്തിയാകാറാകുമ്പോഴും ബാലരാമപുരം തിരുവനന്തപുരം റോഡിൽ ബസ്​ കാത്തിരിപ്പ് കേന്ദ്രമില്ല. അത്​ സ്​ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് പേർ ദിനവും ബസ്​ സ്​റ്റോപ്പിലെത്തുന്നുണ്ട്​. ബാലരാമപുരം ജങ്ഷനിൽ വികസനത്തി​ൻെറ ഭാഗമായി റോഡിനരികിൽ നടപ്പാത നിർമിക്കുന്നെങ്കിലും ബസ്​ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചില്ല. വിവിധ സ്​ഥലങ്ങളിൽ നിന്ന്​ വരുന്ന നിരവധിപേരാണ് ബാലരാമപുരം ജങ്ഷനിലെ ബസ്​ സ്​റ്റോപ്പിനെ ആശ്രയിക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം കാത്തിരിപ്പ് കേന്ദ്രം കൂടി സ്​ഥാപിക്കണമെന്ന്് ഫ്രാബ്സ്​ ​െറസിഡൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​് പൂങ്കോട് സുനിൽകുമാറും ജനറൽ സെക്രട്ടറിയും മലയാളം കൾച്ചർ ഫോറത്തി​ൻെറ സംസ്​ഥാന കമ്മറ്റി മെംബറുമായ ബാലരാമപുരം അൽഫോൻസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.