ടാർ പാട്ടയിൽ കുടുങ്ങിയ നായ്​ക്കുട്ടിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

പോത്തൻകോട്: റോഡ് പണിക്കായി കൊണ്ടുവന്ന ടാർ പാട്ടയിൽ കുടുങ്ങിയ നായ്​ക്കുട്ടിയെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ശനിയാഴ്​ച വാവറഅമ്പലം ജങ്​ഷന് സമീപത്താണ് സംഭവം. ടാർ കട്ടപിടിച്ചുകിടന്ന പാട്ടയിൽ കയറിക്കിടന്ന നായ്​ക്കുട്ടി സുഖമായി ഉറങ്ങുന്നതിനിടയിൽ ടാർ വെയിലേറ്റ ചൂടിൽ ഉരുകിയതോടെ നായ്​ക്കുട്ടി ടാറിൽ മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ്​ സ്ഥലത്തെത്തിയ കഴക്കൂട്ടം ഫയർസ്​റ്റേഷൻ അസിസ്​റ്റൻറ്​ സ്​റ്റേഷൻ ഓഫിസർ സഞ്ജുവി​ൻെറ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ്​ ഒരുവയസ്സുള്ള നായ്​ക്കുട്ടിയെ രക്ഷപ്പെടുത്തിയത്​. ധ്വനി സാംസ്കാരിക വേദി പ്രവർത്തകനായ അഭിൻദാസി​ൻെറ നേതൃത്വത്തിൽ നായയെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. കാപ്​ഷൻ tar ക്യാപ്‌ഷൻ : ടാർ പാട്ടയിൽ കുടുങ്ങിയ നായ്​ക്കുട്ടിയെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.