പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്​.എസ്​/സി.ആർ പരീക്ഷകൾ മാറ്റി​െവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. അഡ്മിഷൻ ക്രമക്കേട് നടത്തിയ ഐ.പി വിലാസങ്ങള്‍ കണ്ടെത്തി തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാംവർഷ ബിരുദ പ്രവേശനത്തി​ൻെറ ഓൺലൈൻ അഡ്മിഷനിൽ അപേക്ഷകരുടെ പാസ്​വേഡ് ദുരുപയോഗം ചെയ്ത് അഡ്മിഷൻ സംവിധാനത്തിൽ കൃത്രിമം നടത്തിയ ഐ.പി വിലാസങ്ങൾ കേരള സർവകലാശാലയുടെ കമ്പ്യൂട്ടർ സൻെറർ കണ്ടെത്തി. കുറ്റം ചെയ്​തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ ഡി.ജി.പിക്കും സൈബർ സെല്ലിനും പരാതി നൽകി. പരിശോധനയുടെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുനതിന് വൈസ് ചാൻസലർ ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.