രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി-സി.പി.എം ധാരണ ^മുല്ലപ്പള്ളി

രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി-സി.പി.എം ധാരണ -മുല്ലപ്പള്ളി തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം. രവീന്ദ്ര​ൻെറ തുടര്‍ച്ചയായ ആശുപത്രിവാസനാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസ്സംഗമായി നോക്കിനില്‍ക്കുന്നത് സി.പി.എം-ബി.ജെ.പി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍നിന്ന്​ കസ്​റ്റഡിയിലെടുത്ത് അറസ്​റ്റ്​ രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്ര​ൻെറ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ബി.ജെ.പി ദേശീയനേതൃത്വവുമായി സി.പി.എം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സി.പി.എമ്മി​ൻെറ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.