പോസ്​റ്റൽ ബാലറ്റ് നഷ്​ടമായി, സമരവുമായി യു.ഡി.എഫ്

ആറ്റിങ്ങല്‍: പോസ്​റ്റല്‍ വോട്ടുകള്‍ നഷ്​ടമായി, പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍. കിഴുവിലം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെയും ആറ്റിങ്ങല്‍ നഗരസഭ 15ാം വാര്‍ഡിലെയും 10 പോസ്​റ്റല്‍ വോട്ടുകളാണ് തപാൽ വകുപ്പ് ജീവനക്കാരില്‍നിന്ന്​ നഷ്​ടമായത്. പോസ്​റ്റല്‍ വോട്ട് നഷ്​ടപ്പെട്ട വിവരം യഥാസമയം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച വരുത്തി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിഴുവിലം പോസ്​റ്റ്​ ഒാഫിസ് ഉപരോധിച്ചു. സമരവുമായി പോസ്​റ്റ്​ ഒാഫിസിന് അകത്ത് കടന്ന പ്രവര്‍ത്തകരെ ​െപാലീസെത്തി പുറത്താക്കി. തുടർന്ന് പോസ്​റ്റ് ഓഫിസിന് പുറത്ത് സമരം നടത്തി. സംഭവത്തില്‍ ​െപാലീസ് കേസെടുത്തു. യു.ഡി.എഫ് അനുകൂല വ്യക്തികളുടെ പോസ്​റ്റൽ ബാലറ്റുകൾ മാത്രം നഷ്​ടപ്പെട്ടത് ഗൗരവം ഉള്ളത് ആണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. വിശ്വന്‍, രാധാമണി ടീച്ചര്‍, ശ്രീകണ്ഠന്‍, ശോഭ, മഞ്ജുപ്രദീപ് തുടങ്ങിയവര്‍ സമരത്തിന്​ നേതൃത്വം നൽകി. ബാലറ്റ് പേപ്പർ നഷ്​ട​െപ്പട്ട വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തിയ പോസ്​റ്റ് വുമണിന് എതിരെ സസ്പെൻഷൻ നടപടി സ്വീകരി​െച്ചന്നും വകുപ്പ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.