ആറ്റിങ്ങല്‍: പോസ്റ്റല്‍ വോട്ടുകള്‍ നഷ്ടമായി, പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍. കിഴുവിലം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെയും ആറ്റിങ്ങല്‍ നഗരസഭ 15ാം വാര്‍ഡിലെയും 10 പോസ്റ്റല്‍ വോട്ടുകളാണ് തപാൽ വകുപ്പ് ജീവനക്കാരില്‍നിന്ന് നഷ്ടമായത്. പോസ്റ്റല്‍ വോട്ട് നഷ്ടപ്പെട്ട വിവരം യഥാസമയം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച വരുത്തി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിഴുവിലം പോസ്റ്റ് ഒാഫിസ് ഉപരോധിച്ചു. സമരവുമായി പോസ്റ്റ് ഒാഫിസിന് അകത്ത് കടന്ന പ്രവര്‍ത്തകരെ െപാലീസെത്തി പുറത്താക്കി. തുടർന്ന് പോസ്റ്റ് ഓഫിസിന് പുറത്ത് സമരം നടത്തി. സംഭവത്തില്‍ െപാലീസ് കേസെടുത്തു. യു.ഡി.എഫ് അനുകൂല വ്യക്തികളുടെ പോസ്റ്റൽ ബാലറ്റുകൾ മാത്രം നഷ്ടപ്പെട്ടത് ഗൗരവം ഉള്ളത് ആണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. വിശ്വന്‍, രാധാമണി ടീച്ചര്‍, ശ്രീകണ്ഠന്‍, ശോഭ, മഞ്ജുപ്രദീപ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നൽകി. ബാലറ്റ് പേപ്പർ നഷ്ടെപ്പട്ട വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തിയ പോസ്റ്റ് വുമണിന് എതിരെ സസ്പെൻഷൻ നടപടി സ്വീകരിെച്ചന്നും വകുപ്പ് അധികൃതർ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 11:59 PM GMT Updated On
date_range 2020-12-11T05:29:32+05:30പോസ്റ്റൽ ബാലറ്റ് നഷ്ടമായി, സമരവുമായി യു.ഡി.എഫ്
text_fieldsNext Story