ഒമാനിലേക്ക്​ ഇന്ത്യക്കാർക്ക്​ ഇനി വിസയില്ലാതെ വരാം

പത്ത്​ ദിവസത്തേക്കായിരിക്കും താമസാനുമതി മസ്​കത്ത്​: ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക്​ വിസാ രഹിത പ്രവേശനം അനുവദിക്കുമെന്ന്​ ഒമാൻ അറിയിച്ചു. ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിസയില്ലാതെ തന്നെ ഒമാനിലേക്ക്​ വരാമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പത്ത്​ ദിവസത്തേക്കായിരിക്കും താമസാനുമതി ലഭിക്കുക. സ്​ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ, ആരോഗ്യ ഇൻഷൂറൻസ്​, റി​േട്ടൺ ടിക്കറ്റ്​ തുടങ്ങിയ നിബന്ധനകൾക്ക്​ വിധേയമായിട്ടായിരിക്കും രാജ്യത്തേക്കുള്ള പ്രവേശനം. കോവിഡിൽ തളർന്ന ടൂറിസം മേഖലക്ക്​ ഉണർവ്​ പകരുന്നതിനായി പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക ഉത്തേജന പദ്ധതിയിലെ തീരുമാന പ്രകാരമാണ്​ വിസാരഹിത പ്രവേശനം അനുവദിക്കുന്നത്​. നിലവിൽ അഞ്ച്​ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക്​ മാത്രമാണ്​ വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാൻ കഴിയുക. ന്യൂസിലൻറ്​ പൗരന്മാർക്ക്​ ഫീസ്​ നൽകാതെ മൂന്ന്​ മാസത്തെ വിസ അനുവദിക്കുകയും ചെയ്യും. 71 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഇ-വിസകൾ അനുവദിക്കുകയും ചെയ്​തുവരുന്നുണ്ട്​. അമേരിക്കയടക്കം രാജ്യങ്ങളിൽ നിന്ന്​ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിസയില്ലാതെ പ്രവേശനാനുമതി നൽകുന്നതിനുള്ള പുതിയ തീരുമാനം. സാമ്പത്തിക വൈവിധ്യവത്​കരണ പദ്ധതിയായ ഒമാൻ വിഷൻ 2040ൽ ടൂറിസം മേഖലക്ക്​ വലിയ പ്രാധാന്യമാണ്​ ഒമാൻ നൽകിയിട്ടുള്ളത്​. മനോഹരമായ പ്രകൃതി ഭംഗിക്ക്​ ഒപ്പം, മേഖലയിലെ സുരക്ഷിത രാഷ്​ട്രങ്ങളുടെ നിരയിലുള്ള പ്രഥമ സ്​ഥാനവും ഒമാനെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കി തീർക്കുമെന്നാണ്​ പ്രതീക്ഷ. റഫീഖ്​ മുഹമ്മദ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.