ചിറയിൻകീഴ് ബ്ലോക് പരിധിയിൽ വോട്ടിങ്​ സമാധാനപരം

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വോട്ടിങ്​ സമാധാനപരം. ഇ.വി.എം തകരാർ കാരണം വിവിധ ബൂത്തുകളിൽ വോട്ടിങ്​ മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചിറയിൻകീഴ് പഞ്ചായത്തിലെ പുളുന്തുരുത്തി, മുദാക്കൽ പഞ്ചായത്തിലെ പരുത്തൂർ അംഗൻവാടി, വാളക്കാട് ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ വോട്ടിങ്​ തടസ്സപ്പെട്ടു. അഴൂർ ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലും വോട്ടിങ്​ നിർത്തി വെക്കേണ്ടിവന്നു. ഗ്രാമീണമേഖലയിൽ എല്ലാ ബൂത്തുകളിലും രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. സാധാരണ വൈകുന്നേരം തിരക്ക് വരുന്ന സ്ഥിരംരീതിക്ക് ഈ വർഷം മാറ്റംവന്നു. വൈകുന്നേരം നാലോടെ പരമാവധി വോട്ടുകൾ ചെയ്ത് തീരുന്ന സ്ഥിതി ആയിരുന്നു. കോവിഡ് ബാധിതർക്ക് വൈകുന്നേരം വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നുള്ള അറിയിപ്പിനെ തുടർന്നാണ് വൈകുന്നേരം മൂന്നിന് മുമ്പ്​ തിര​െക്കാഴിഞ്ഞ​െതന്നാണ് കരുതപ്പെടുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യ ഒരു മണിക്കൂറിൽ 7.07 ശതമാനം പോളിങ് നടന്നിരുന്നു. വൈകുന്നേരം മൂന്നിന് മുമ്പ് 63 ശതമാനം വോട്ട് പോൾ ചെയ്തു. ഫോട്ടോ: മുദാക്കൽ പഞ്ചായത്ത് ചെമ്പൂര് ഗവ.എൽ.പി.എസിൽ വോട്ട്​ ചെയ്ത് മടങ്ങുന്ന വൃദ്ധ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.