തദ്ദേശ തെരഞ്ഞെടുപ്പ്; ഹാജരാക്കാവുന്ന രേഖകള്‍

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശം വിനിയോഗിക്കുന്ന സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുമ്പോള്‍ തിരിച്ചറിയുന്നതിനായി ഉപയോഗിക്കാവുന്ന രേഖകള്‍ ഇവയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക്​ ആറുമാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പോസിറ്റിവായവര്‍ക്ക് വോട്ട് ചെയ്യാം കൊല്ലം: തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ശേഷം കോവിഡ് പോസിറ്റിവ് ആയവരും ആരോഗ്യ വിഭാഗം പ്രസിദ്ധീകരിച്ച സര്‍ട്ടിഫൈഡ് ലിസ്​റ്റില്‍ ഉള്‍പ്പെടാത്തവരുമായ വോട്ടര്‍മാര്‍ക്ക് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ അതത് പോളിങ് ബൂത്തുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാമെന്ന് കലക്ടര്‍ ബി. അബ്​ദുൽ നാസര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ 19 സി ഫോറത്തിലുള്ള സാക്ഷ്യപത്രവുമായി എത്തുന്നവര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. വൈകുന്നേരം ആറിന് ശേഷം എത്തുന്ന ആര്‍ക്കും വോട്ട് ചെയ്യാന്‍ സാധ്യമല്ല. സ്‌പെഷല്‍ പോസ്​റ്റല്‍ ബാലറ്റുകള്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്തവര്‍ക്ക് തപാല്‍ മാര്‍ഗം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അപ്രകാരം ലഭിക്കുന്ന സ്‌പെഷല്‍ പോസ്​റ്റല്‍ ബാലറ്റില്‍ സമ്മതിദാനം രേഖപ്പെടുത്തി കവറിനൊപ്പം ഉള്ളടക്കം ചെയ്​തിരിക്കുന്ന ഫോറം 16 ല്‍ ഗസറ്റഡ് ഉദ്യോഗസ്ഥനോ സ്‌പെഷ്യല്‍ പോളിങ് ഓഫിസറായി പ്രത്യേകം ചുമതലപ്പെട്ട ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസറോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോ ജൂനിയര്‍ ഹെൽത്ത്​ ഇന്‍സ്‌പെക്ടറോ സാക്ഷ്യപ്പെടുത്തി വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16ന് രാവിലെ എട്ടിനകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നേരിട്ടോ പ്രത്യേക ദൂതന്‍ മുഖേനയോ നല്‍കണം. പ്രശ്‌നബാധിത ബൂത്തുകള്‍ 35 കൊല്ലം: ജില്ലയില്‍ ആകെ പ്രശ്‌നബാധിത ബൂത്തുകള്‍ 35. കൊല്ലം സിറ്റിയില്‍ 20, റൂറലില്‍ 15 വീതമാണ് പ്രശ്‌നബാധിത ബൂത്തുകള്‍. തദ്ദേശ സ്ഥാപനം വാര്‍ഡ്, പോളിങ് സ്​റ്റേഷ​ൻെറ പേര് എന്ന ക്രമത്തില്‍ ചുവടെ. കൊല്ലം സിറ്റി തഴവ - കുതിരപ്പന്തി, തഴവ നോര്‍ത്ത് ഗവ.എൽ.പി.എസ് കെട്ടിടം തെക്കേഭാഗം. ക്ലാപ്പന, പെരിനാട് - ബി, കല്ലശ്ശേരി ക്ഷേത്ര ഭാഗം അംഗൻവാടി കെട്ടിടം നമ്പര്‍-4. കരുനാഗപ്പള്ളി - പുള്ളിമാന്‍, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ കവാട കെട്ടിടം വടക്കേ അറ്റത്തെ മുറി. തഴവ - പാവുമ്പ ക്ഷേത്ര വാര്‍ഡ്, പാവുമ്പ ഹൈസ്‌കൂളിലെ വടക്ക് കിഴക്ക് കെട്ടിടത്തി​ൻെറ തെക്ക് ഭാഗം, തഴവ - പാവുമ്പ ക്ഷേത്ര വാര്‍ഡ്, പാവുമ്പ ഹൈസ്‌കൂളിലെ വടക്ക് കിഴക്കേ കെട്ടിടത്തിലെ വടക്ക് ഭാഗം. തഴവ - കാളിയന്‍ചന്ത, അമൃത യു.പി.എസിലെ (എ.പി.എം.യു.പി.എസ്) പടിഞ്ഞാറ് ഭാഗത്തെ പഴയ കെട്ടിടത്തി​ൻെറ വടക്ക് ഭാഗം. തഴവ - പാലമൂട്, അമൃത യു.പി.എസിലെ(എ.പി.എം യു.പി.എസ്) പ്രധാന കെട്ടിടത്തിലെ കിഴക്ക് തെക്കേ ഭാഗം. പന്മന - പൊന്മന, ചിറ്റൂര്‍ ഗവ.യു.പി.എസ് വടക്ക് ഭാഗത്തെ കിഴക്കേ കെട്ടിടം. ചവറ - വട്ടത്തറ, ഖദിരിയ യു.പി സ്‌കൂള്‍, സൂനാമി കെട്ടിടം തെക്കേഭാഗം. ചവറ - പട്ടത്താനം, ഖദിരിയ യു.പി സ്‌കൂള്‍, തെക്കേ കെട്ടിടം പടിഞ്ഞാറ് ഭാഗം. നീണ്ടകര - നീണ്ടകര, സൻെറ് സെബാസ്​റ്റ്യന്‍ എല്‍.പി.എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം. തേവലക്കര - പടപ്പനാല്‍, മുള്ളിക്കാല എസ്.ഐ എല്‍.പി.എസ് തെക്ക് ഭാഗത്തെ പടിഞ്ഞാറേ കെട്ടിടം കൊല്ലം - വള്ളിക്കീഴ്, വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം. കൊല്ലം - കുരീപ്പുഴ, കുരീപ്പുഴ ഗവ. യു.പി.എസ് കിഴക്കേ കെട്ടിടം കൊല്ലം - മുണ്ടയ്ക്കല്‍, മുണ്ടയ്ക്കല്‍ അമൃതകുളം ഗവ. യു.പി.എസ് പ്രധാന കെട്ടിടം കിഴക്ക് ഭാഗം കൊല്ലം - തെക്കേവിള, കൊല്ലൂര്‍വിള പുത്തന്‍നട എല്‍.പി.ബി.എസ്.യു.പി സ്‌കൂള്‍, പ്രധാന കെട്ടിടം കിഴക്ക് ഭാഗം. കൊല്ലം - ചാത്തിനാംകുളം, ചാത്തിനാംകുളം മിലാദെ ഷെരീഫ് എച്ച്.എസ്.എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം തൃക്കോവില്‍വട്ടം - മൈലാപ്പൂര്, മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ് തെക്കേ കെട്ടിടത്തി​ൻെറ കിഴക്ക് ഭാഗം. തൃക്കോവില്‍വട്ടം - കണ്ണനല്ലൂര്‍, കണ്ണനല്ലൂര്‍ എം.ജി.യു.പി സ്‌കൂള്‍ വടക്കേ കെട്ടിടം പൂതക്കുളം - പുത്തന്‍കുളം, ചെമ്പകശ്ശേരി യു.പി.എസ് തെക്കേ കെട്ടിടം കിഴക്ക് ഭാഗം. കൊല്ലം റൂറല്‍ പേരയം - പടപ്പക്കര, പടപ്പക്കര സൻെറ്​ ജോസഫ് ഹൈസ്‌കൂള്‍ പേരയം - ഫാത്തിമ ജങ്​ഷന്‍, പടപ്പക്കര സൻെറ്​ ജോസഫ് ഹൈസ്‌കൂള്‍ പടിഞ്ഞാറേ കെട്ടിടം മധ്യഭാഗം പേരയം - ഫാത്തിമ ജങ്​ഷന്‍, പടപ്പക്കര സൻെറ്​ ജോസഫ് ഹൈസ്‌കൂള്‍ പ്രധാന കെട്ടിടം പടിഞ്ഞാറ് ഭാഗം മൈനാഗപ്പള്ളി - നോര്‍ത്ത് മൈനാഗപ്പള്ളി, വടക്കന്‍ മൈനാഗപ്പള്ളി കാരൂര്‍ കടവ് എസ്.കെ.വി.യു.പി.എസ് പടിഞ്ഞാറേ കെട്ടിടം മധ്യഭാഗം മൈനാഗപ്പള്ളി - നോര്‍ത്ത് മൈനാഗപ്പള്ളി, വടക്കന്‍ മൈനാഗപ്പള്ളി കാരൂര്‍ കടവ് എസ്.കെ.വി.യു.പി.എസ് കിഴക്കേ കെട്ടിടം. ഉമ്മന്നൂര്‍ - വയക്കല്‍, വയക്കല്‍ ഡി.വി.യു.പി.എസ്, വടക്കേ കെട്ടിടം, പടിഞ്ഞാറ് ഭാഗം. ഉമ്മന്നൂര്‍ - വയക്കല്‍, വയക്കല്‍ ഡി.വി.യു.പി.എസ്, വടക്കേ കെട്ടിടം, കിഴക്ക് ഭാഗം. മൈലം - കോട്ടാത്തല, കോട്ടാത്തല ജി.എൽ.പി.ജി.എസ് പ്രധാന കെട്ടിടം, തെക്ക് ഭാഗം മൈലം - കോട്ടാത്തല, കോട്ടാത്തല ജി.എല്‍.പി.ജി.എസ് പ്രധാന കെട്ടിടം, വടക്ക് ഭാഗം മൈലം - കോട്ടാത്തല പടിഞ്ഞാറ്, കോട്ടാത്തല ജി.എൽ.പി.ജി.എസ് വടക്ക്-തെക്ക് കെട്ടിടത്തി​ൻെറ വടക്ക് ഭാഗം. മൈലം - കോട്ടാത്തല പടിഞ്ഞാറ്, കോട്ടാത്തല ജി.എൽ.പി.ജി.എസ് പ്രധാന കെട്ടിടത്തി​ൻെറ വടക്ക് ഭാഗം. ചിതറ - മാങ്കോട്, ചിതറ ഗവ. എച്ച്​.എസ്​.എസ്​ കിഴക്കേ കെട്ടിടം തെക്ക് ഭാഗം ചിതറ - മാങ്കോട്, ചിതറ ഗവ. എച്ച്​.എസ്​.എസ്​ പടിഞ്ഞാറേ കെട്ടിടം തെക്ക് ഭാഗം ചിതറ - ചിറവൂര്‍, ചിതറ ഗവ. എച്ച്​.എസ്​ പ്രധാന കെട്ടിടം കിഴക്ക് ഭാഗം ചിതറ - ചിറവൂര്‍, ചിതറ ഗവ. എച്ച്​.എസ്​ പ്രധാന കെട്ടിടം പടിഞ്ഞാറ് ഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.