ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു

അഞ്ചൽ: വർഷങ്ങളായി നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായ ഗൃഹനാഥൻ തുടർ ചികിത്സക്കും കുടുംബം പുലർത്തുന്നതിനുമായി സഹായം തേടുന്നു. അഞ്ചൽ പടിഞ്ഞാറ്റിൻകരയിൽ സഫീല മൻസിലിൽ നിസാമുദ്ദീനാണ് (49) ഈ ദുരവസ്ഥ. രണ്ടു വർഷത്തിലേറെയായി കിടപ്പിലാണ് നിസാമുദ്ദീൻ. നേരത്തേ ഗൾഫിൽ കുറച്ചുനാൾ സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയിരുന്നതാണ്. അസുഖബാധിതനായതിനെത്തുടർന്ന് നാട്ടിലെത്തി. ഇവിടത്തെ വ്യാപാരശാലകളിലും മറ്റും ചെറിയ ജോലികൾ ചെയ്ത് കുടുംബം പോറ്റി വരവെയാണ് രോഗം മൂർച്ഛിച്ചത്. ഇതോടെ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റുകിട്ടിയ പണം കൊണ്ട് ചികിത്സ നടത്തി. തൊഴിൽരഹിതയായ ഭാര്യ ജസീല, മക്കളായ റാബിയ, അബാന എന്നിവരോടൊപ്പം വാടകവീട്ടിലാണ് ഇപ്പോൾ താമസം. നിരവധി ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ഓപറേഷൻ അല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ല എന്നാണ് ഡോക്ടർമാരുടെ നിർദേശം. ഈ മാസം 17ന് തിരുവനന്തപുരം ശ്രീ ചിത്രാ ഹോസ്പിറ്റലിൽ ഓപറേഷൻ നടക്കും. ഏകദേശം ആറു ലക്ഷം രൂപക്ക് മുകളിൽ ചെലവ് വരും. നിത്യജീവിതത്തിനു പോലും ഏറെ ബുദ്ധിമുട്ടുന്ന ഇവർക്ക് ഇത്രയും തുക താങ്ങാവുന്നതിനപ്പുറമാണ്. സുമനസ്സുകൾ കനിഞ്ഞാൽ ഒാപറേഷൻ നടക്കുമെന്ന പ്രതീക്ഷയിലാണ്​ ക​ുടുംബം. കേരള ഗ്രാമീൺ ബാങ്കി​ൻെറ അഞ്ചൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4056 4101043482. IFSC: KLGB0040564. ഫോൺ: 9495700035, 9074320428.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.