തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസി​െൻറ പരാതി

തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസി​ൻെറ പരാതി തിരുവനന്തപുരം: കോർപറേഷനില്‍ പുതുതായി ചേര്‍ത്ത 74000 വോട്ടര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ അംഗന്‍വാടി അധ്യാപകര്‍ മുഖേന എന്ന് വരുത്തിത്തീര്‍ത്ത് സി.പി.എം പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നതിനെതിരെ ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ സഹായവും സി.പി.എം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. രാഷ്​ട്രീയ പാര്‍ട്ടികള്‍ക്കും മത്സരിക്കുന്ന സ്ഥാനാർഥികള്‍ക്കും ശരിയായ അറിയിപ്പ്​ നല്‍കാതെ ഗോപ്യമായാണ് ഇത് ചെയ്യുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും ജില്ല തെരഞ്ഞൈടുപ്പ് ഉദ്യോഗസ്ഥയായ ജില്ല കലക്‌ടറോടും നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.