സാധാരണ നിലയിലെ ട്രെയിൻ സർവിസ്​ ആരംഭിക്കാത്തത്​ അനുമതിയില്ലാത്തതിനാൽ ^റെയിൽവേ

സാധാരണ നിലയിലെ ട്രെയിൻ സർവിസ്​ ആരംഭിക്കാത്തത്​ അനുമതിയില്ലാത്തതിനാൽ -റെയിൽവേ തിരുവനന്തപുരം: കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ്​ സാധാരണ നിലയിലെ പ്രതിദിന ട്രെയിൻ സർവിസുകൾ ആരംഭിക്കാത്തതെന്ന്​ റെയിൽവേ. കോവിഡ്​ പശ്ചാത്തലത്തിലാണ്​ നിയന്ത്രണങ്ങൾ ഏർ​െപ്പടുത്തിയത്​. പല സംസ്​ഥാനങ്ങളിലും കോവിഡ്​ വ്യാപനഭീതി നിലനിൽക്കുന്നതിനാലാണ്​ സാധാരണ നിലയിലുള്ള സർവിസുകൾ അനുവദിക്കാത്തതെന്നും റെയിൽവേ അധികൃതർ വിശദീകരിക്കുന്നു. കോവിഡിന്​ ശേഷം പൂർണമായും റിസർവേഷൻ സൗകര്യത്തോടെയുള്ള സ്​പെഷൽ ട്രെയിനുകൾ ഒാടിക്കുന്നത്​ അടിയന്തര യാത്ര ആവശ്യമുള്ളവർക്ക്​ വേണ്ടിയാണ്​. റെയിൽ​േവ അധികനിരക്ക്​ ഇൗടാക്കുന്നില്ല. അനാവശ്യ യാത്രകൾ നിയന്ത്രിക്കുന്നതിനും അതേസമയം അത്യാവശ്യ യാത്രക്കാർക്ക്​ തിരക്കില്ലാതെ സൗകര്യമൊരുക്കുന്നതിനുമാണ്​ ഫ്ലക്​സി നിരക്ക്​ ഏർ​െപ്പടുത്തിയിട്ടുള്ളത്​. ഇൗ സാഹചര്യത്തിലാണ്​ സീസൺ ടിക്കറ്റുകളും ആനുകൂല്യങ്ങളും നിയന്ത്രിച്ചത്​. ​െഎ.ആർ.ടി.സി വഴിയുള്ള ഇ-​ടിക്കറ്റുകൾക്ക്​ പരിധി നിശ്ചയിച്ചിട്ടു​െണ്ടങ്കിൽ റെയിൽവേ കൗണ്ടറുകൾ വഴി സർവിസ്​ ചാർജില്ലാതെ തന്നെ ടിക്കറ്റെടുക്കാം. യാത്രക്കാരുടെ വിവരങ്ങളെല്ലാം റെയിൽവേ കൃത്യമായി സൂക്ഷിക്കുകയും സംസ്​ഥാന സർക്കാറുകൾ സമ്പർക്ക ശൃംഖലയടക്കം ക​ണ്ടെത്തുന്നതിന്​ സംസ്​ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അവ കൈമാറുകയും ചെയ്യും. കേ​ന്ദ്ര ആഭ്യന്തര-റെയിൽ മ​ന്ത്രാലയങ്ങൾ അനുമതി നൽകുന്ന മുറക്ക്​ സാധാരണ നിലയിലുള്ള ട്രെയിൻ സർവിസ്​ പുനഃസ്​ഥാപിക്കാൻ തിരുവനന്തപുരം ഡിവിഷൻ സജ്ജമാണെന്നും റെയിൽവേ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.