പ്രചാരണത്തിനൊപ്പം അടിയൊഴുക്കുകളും ശക്തം

അമ്പലത്തറ: വോ​െട്ടടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ വാര്‍ഡുകളിൽ പ്രചാരണത്തിനൊപ്പം അടിയൊഴുക്കുകളും ശക്തമാകുന്നു. സ്ഥാനാർഥികള്‍ ഒന്നിലധികം തവണ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യർഥന നടത്തിക്കഴിഞ്ഞു. തങ്ങള്‍ക്ക് കിട്ടുമെന്നുറപ്പാക്കിയ വോട്ടുകള്‍ക്ക്​ പുറമേ നിഷ്പക്ഷമായി നില്‍ക്കുന്ന വോട്ടര്‍മാരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്. റോഡ് ഷോകളും മെക്ക് അനൗണ്‍സ്​മൻെറുകളുമായി വാഹനങ്ങള്‍ നിരത്തുകള്‍ കൈയടക്കുന്നു. പുത്തന്‍പള്ളി വാര്‍ഡില്‍ മുന്നണികള്‍ ഒന്നിലധികം തവണ ബൈക്ക് റാലികള്‍ നടത്തി ശക്തി തെളിയിച്ചുകഴിഞ്ഞു. വാര്‍ഡില്‍നിന്നും മറ്റുസ്ഥലങ്ങളില്‍ മാറി താമസിക്കുന്നവരെ നേരില്‍കണ്ട് വോട്ടുകള്‍ ഉറപ്പിക്കുകയും ചെയ്തു. മൂന്ന് മുന്നണികളും പ്രചാരണത്തിന് സംസ്ഥാന നേതാക്കളെ തന്നെ കളത്തിലിറക്കി. യു.ഡി.എഫ് ഉമ്മന്‍ ചാണ്ടിയെയും എല്‍.ഡി.എഫ് എ. വിജയരാഘവനെയും ബി.ജെ.പി കെ. സുരേന്ദ്രനെയും ഇറക്കിയാണ് തീരവാര്‍ഡുകളില്‍ പ്രചാരണങ്ങള്‍ കൊഴുപ്പിച്ചത്. പിന്നിട് ജില്ല, പ്രദേശിക നേതാക്കള്‍ ഇ ദൗത്യം എറ്റെടുത്തതോടെ പരസ്പരം ചെളിവാരി എറിയുന്ന വാക്ക്​പയറ്റുകളിലൂടെ അങ്കം മുറുകയാണ്. നവമാധ്യമങ്ങളിലും പ്രചാരണം കൊഴുക്കുന്നു. സ്ഥാനാർഥികള്‍ക്കുവേണ്ടി നിരവധി പേരെയാണ് മുന്നണികള്‍ നാവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ചുമതല നല്‍കിയിരിക്കുന്നത്. ഒരോദിവസവും നവമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയോടൊപ്പം പുതിയ ഗാനങ്ങളുടെ അകമ്പടിയോടെയാണ് പോസ്​റ്റുകള്‍ എത്തുന്നത്. ശശി തരൂര്‍ എം.പി ത​ൻെറ ഫേസ്​ബുക്ക്​ പേജിലൂടെ യു. ഡി.എഫിലെ ഒരോ സ്ഥാനാർഥികളുടെയും പേരും വാര്‍ഡും എടുത്ത് പറഞ്ഞ് പ്രത്യേകം പ്രത്യേകമായാണ് വോട്ട് അഭ്യർഥന നടത്തിയിരിക്കുന്നത്. വിഴിഞ്ഞം മുതല്‍ വേളിവരെയുള്ള തീരമേഖലയിലെ വാര്‍ഡുകളില്‍ പ്രചാരണ​ാവേശം ഉച്ചസ്​ഥായിയിലാണ്​. ഇതിനിടെ പലയിടത്തും പോസ്​റ്ററുകള്‍ കീറുന്നതും പോസ്​റ്ററുകള്‍ക്ക് മുകളില്‍ പുതിയ പോസ്​റ്ററുകള്‍ പതിക്കുന്നതും പ്രശ്​നങ്ങൾക്കിടയാക്കി. തെരഞ്ഞടുപ്പ് ചെലവിന് തെരഞ്ഞടുപ്പ്​ കമീഷൻ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലവാര്‍ഡുകളിലും പല രീതികളിലായി ഒഴുകിയിറങ്ങുന്നത് ലക്ഷങ്ങളാണ്. മള്‍ട്ടികളര്‍ പോസ്​റ്ററുകള്‍ മുതല്‍ വര്‍ണാഭമായ ഫ്ലക്സ്​ബോര്‍ഡുകള്‍ വരെയാണ് വാര്‍ഡി​ൻെറ മുക്കിലും മൂലയിലും നിരന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.